|    Jun 23 Sat, 2018 1:59 pm
FLASH NEWS

ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം

Published : 18th January 2017 | Posted By: fsq

 

കോട്ടയം: സിപിഎം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതൃത്വത്തിലുള്ള ദലിത് പീഡനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചേരമര്‍ സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജില്ലാ ഹര്‍ത്താല്‍ പൂര്‍ണം. ഇന്നലെ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയായിരുന്നു ഹര്‍ത്താല്‍. പ്രകടനത്തിനിടെ ഉണ്ടായ സംഘര്‍ഷങ്ങളുടെ ഭാഗമായി കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് കാവാലത്തിനു സര്‍വീസ് ആരംഭിച്ച കെഎസ്ആര്‍ടിസി ബസ്സിനു നേരെ ടിബി റോഡില്‍ പൊതുമരാമത്ത് ഓഫിസിനു സമീപത്തു വച്ചാണ് കല്ലേറുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 15ഓളം പേരെ വെസ്റ്റ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലിസ് അറസ്റ്റ് ചെയ്തു. നഗരത്തിലും ഗ്രാമത്തിലും കട കമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഹര്‍ത്താലിനെ തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങളുമുണ്ടായി. ജില്ലയില്‍ എല്ലായിടത്തും രാവിലെ മുതല്‍ സിഎസ്ഡിഎസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു. സംസ്ഥാനത്തും രാജ്യത്തും ദലിതര്‍ക്കു നേരേ നടന്നുവരുന്ന അതിക്രമങ്ങള്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. പ്രകടനങ്ങളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.ചങ്ങനാശ്ശേരി: സിഎസ്ഡിഎസ് ആഹ്വാനം ചെയ്ത ജില്ലാ ഹര്‍ത്താലില്‍ ചങ്ങനാശ്ശേരിയില്‍ വാഹനങ്ങള്‍ ഓടിയില്ല. രാവിലെ കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചപ്പോള്‍ മുതല്‍ പ്രവര്‍ത്തകര്‍ എത്തി തടയുകയായിരുന്നു. കച്ചവട സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. എന്നാല്‍ ഉച്ചകഴിഞ്ഞു കടകള്‍ പലതും തുറന്നെങ്കിലും ബസ്സുകള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് നഗരത്തിലേക്കു യാത്രക്കാര്‍ക്കു എത്താന്‍ കഴിഞ്ഞില്ല. വാഹങ്ങള്‍ തടഞ്ഞവരെ പോലിസ് എത്തി നീക്കം ചെയ്തു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഹാജര്‍ നിലയിലും കുറവ് അനുഭവപ്പെട്ടു.പാലാ: ഹര്‍ത്താല്‍ പാലായില്‍ പൂര്‍ണം. പാലായില്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. സര്‍ക്കാര്‍,അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. ജീവനക്കാരുടെ ഹാജര്‍നില കുറവായിരുന്നു. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ രാവിലെ ആരംഭിച്ചെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞതോടെ സര്‍വീസ് നിര്‍ത്തിവെച്ചു. ഇരുചക്രവാഹനങ്ങളും, സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തില്‍ ഇറങ്ങിയത്. പാലായില്‍ സിഎസ്ഡിഎസിന്റെ നേതൃത്വത്തില്‍ പ്രകടനം നടന്നു. പൈക, രാമപുരം, കൊല്ലപ്പള്ളി, പ്രവിത്താനം, ഭരണങ്ങാനം, ചേര്‍പ്പുങ്കല്‍, കിടങ്ങൂര്‍ എന്നിവടങ്ങളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.എരുമേലി: ഏരുമേലിയില്‍ ഹര്‍ത്താല്‍ കെഎസ്ആര്‍ടി ബസ് സര്‍വീസുകളെ ബാധിച്ചു.ഒമ്പതോളെ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതായി റിപോര്‍ട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss