|    Feb 26 Sun, 2017 2:03 pm
FLASH NEWS

ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം; ചേമ്പളത്തും ചിന്നാറിലും സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

Published : 29th November 2016 | Posted By: SMR

തൊടുപുഴ: നോട്ട് നിരോധിച്ച കേന്ദ്ര നടപടി മൂലം ജനങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം.നെടുങ്കണ്ടം ചേമ്പളത്തിനു സമീപം സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി 9കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.ചിന്നാറിലും ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായി.മുരിക്കാശേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ 30ലിറ്റര്‍ പാല്‍ വഴിയിലൊഴുക്കി.അടിമാലി,വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലും നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി.ഒരിടത്തും പോലിസ് കേസെടുത്തിട്ടില്ല.രാവിലെ മുതല്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു.കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള ബസുകളൊന്നും നിരത്തിലിറങ്ങിയില്ല.ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ പ്രകടനം നടത്തി.മിക്ക സര്‍ക്കാരോഫിസുകളിലും ജീവനക്കാരെത്തിയില്ല.ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ ദേശസാല്‍കകൃത ബാങ്കുകള്‍ ഉള്‍പ്പടെയുള്ളവ തുറന്നു.പക്ഷെ എത്തിയ ജീവനക്കാര്‍ കുറവായിരുന്നു. പിഎസ്‌സിയുടെ കായിക ക്ഷമതാ പരീക്ഷ മുടക്കം കൂടാതെ നടന്നു.ജില്ലയിലെ വിനോദസഞ്ചാര മേഖലയെ ഹര്‍ത്താല്‍ കാര്യമായി തന്നെ ബാധിച്ചു.മൂന്നാര്‍,കുമളി,മറയൂര്‍,വാഗമണ്‍,രാമക്കല്‍മേട് തുടങ്ങിയ സ്ഥലങ്ങളില്‍ വിനോദ സഞ്ചാരികള്‍ ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞു.സന്ദര്‍ശകരും കുറവായിരുന്നു.ഹര്‍ത്താലിനെ തുടര്‍ന്ന് മാട്ടുപ്പെട്ടിയിലെ ബോട്ടിങ് നടന്നില്ല.രാജമല തുറന്ന് പ്രവര്‍ത്തിച്ചെങ്കിലും ഉച്ചകഴിഞ്ഞ് മൂന്നുവരെ ഒരാള്‍ പോലും സന്ദര്‍ശനത്തിനെത്തിയില്ല.മുന്‍കാലങ്ങളില്‍ ഹര്‍ത്താല്‍ ദിനങ്ങളില്‍ 1000 മുതല്‍ 1500 വരെയുള്ള സഞ്ചാരികളാണ് എത്തിക്കൊണ്ടിരുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.കട്ടപ്പനയിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.എന്നാല്‍ എസ്ബിഐ കട്ടപ്പന ശാഖയില്‍ നാലു ജീവനക്കാര്‍ മാത്രമാണ് എത്തിയിരുന്നത്.ഇത് ഇടപാടുകാരെ വലയ്ക്കുകയും പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു.രാവിലെ മുതല്‍ തന്നെ ഇരു ചക്രവാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ടായിരുന്നു. ശബരിമല തീര്‍ത്ഥാടകരുടെ ഉള്‍പ്പടെ നിരത്തിലിറങ്ങിയ വണ്ടികളൊന്നും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞില്ല.കുഞ്ചിത്തണ്ണിയില്‍ ക്ലബിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ദിനത്തില്‍ പൊളിഞ്ഞു കിടന്ന റോഡ് നന്നാക്കി.യുവജ്യോതി എന്‍വയോണ്‍മെന്റല്‍ ആന്‍ഡ് സ്‌പോര്‍ട് ക്ലബിന്റെ അംഗങ്ങളാണ് പാലത്തിന് സമീപം പൊളിഞ്ഞു കിടന്നിരുന്ന റോഡ് കോണ്‍ക്രീറ്റ് ചെയ്തത്.തോട്ടം തൊഴിലാളികളും പണിമുടക്കി സമരത്തിന്റെ ഭാഗമായി. ഹര്‍ത്താലിന് മുന്നോടിയായി എല്‍ഡിഎഫ് നേതൃത്വത്തില്‍ കട്ടപ്പന ടൗണില്‍ പ്രകടനം നടത്തി.നേതാക്കളായ ടോമി ജോര്‍ജ്,വി കെ സോമന്‍,കെഎന്‍ വാസു,സിഎസ് അജേഷ്,ടിജി എം രാജു,പിവി സുരേഷ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day