|    Feb 26 Sun, 2017 6:34 pm
FLASH NEWS

ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം

Published : 29th November 2016 | Posted By: SMR

കാസര്‍കോട്: കറന്‍സി പ്രതിസന്ധിയിലും സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കത്തിലും പ്രതിഷേധിച്ച് എല്‍ഡിഎഫ് സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. വ്യാപാര സ്ഥാപനങ്ങള്‍ തുറന്നില്ല. കെഎസ്ആര്‍ടിസി-സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങാത്തതിനാല്‍ ബന്ദിന്റെ പ്രതീതിയാണ് ഉണ്ടായത്. ട്രെയിനുകളില്‍ എത്തിയ യാത്രക്കാര്‍ വാഹനങ്ങള്‍ കിട്ടാത്തതിനാല്‍ ലക്ഷ്യസ്ഥാനങ്ങളിലെത്താനായില്ല. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറന്നെങ്കിലും ഹാജര്‍ നില കുറവായിരുന്നു. ബാങ്കുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയതിനാല്‍ മിക്ക ബാങ്കുകളും തുറന്ന് പ്രവര്‍ത്തിച്ചത് ഇടപാടുകാര്‍ക്ക് ആശ്വാസമായി. ബാങ്കുകളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. കാസര്‍കോട്, കുമ്പള, ഉപ്പള, മഞ്ചേശ്വരം, ഉദുമ, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തുര്‍, തൃക്കരിപ്പൂര്‍ തുടങ്ങിയ നഗരപ്രദേശങ്ങളെ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചു. കാസര്‍കോട് നഗരത്തില്‍ രാവിലെ സര്‍വീസ് നടത്തിയ ഓട്ടോകളെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. കാസര്‍കോട് നഗരത്തിലെ ഹെഡ് പോസ്‌റ്റോഫിസ് തുറന്നത് കണ്ട് ഏതാനും ഹര്‍ത്താല്‍ അനുകൂലികള്‍ അടക്കാന്‍ ശ്രമിച്ചു. മൊഗ്രാല്‍പുത്തുരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ലോറി തടഞ്ഞ് ഡ്രൈവരെ മര്‍ദ്ദിച്ചതായി പരാതിയുണ്ട്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി. പുതിയ ബസ്സ്റ്റാന്റില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. പൊതുയോഗം സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ. സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. വി രാജന്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹനീഫ്, എം സുമതി, ടി എം എ കരീം, കെ ഭാസ്‌ക്കരന്‍, ഭുജംഗ ഷെട്ടി, പി ദാമോദരന്‍, പി വി കുഞ്ഞമ്പു, പി ശിവപ്രസാദ്, എം രാമന്‍, എ ആര്‍ ധന്യവാദ് സംസാരിച്ചു. കാഞ്ഞങ്ങാട് പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ യോഗം സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. പി പി രാജു അധ്യക്ഷത വഹിച്ചു. വി വി രമേശന്‍, ജ്യോതി ബാസു, പി നാരായണന്‍ സംസാരിച്ചു. പ്രകടനത്തിന് സി കെ ബാബുരാജ്, എ തമ്പാന്‍, ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, കരുണാകരന്‍ കുന്നത്ത്, കെ വി രാഘവന്‍, ഡി വി അമ്പാടി, കെ കെ വത്സലന്‍ നേതൃത്വം നല്‍കി. ചെറുവത്തൂരില്‍ നടന്ന പ്രകടനത്തിന് മുകേഷ് ബാലകൃഷ്ണന്‍, കെ ബാലകൃഷ്ണന്‍, കെ കെ കുമാരന്‍വൈദ്യര്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, കൊക്കോട്ട് നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.മഞ്ചേശ്വരത്ത് പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം സിപിഐ ജില്ലാ അസി. സെക്രട്ടറി ബി വി രാജന്‍ ഉദ്ഘാടനം ചെയ്തു. കലമാക്ഷ അധ്യക്ഷത വഹിച്ചു. രാമകൃഷ്ണഷെട്ടിഗാര്‍ സംസാരിച്ചു. പ്രകടനത്തിന് ജയരാമ ബല്ലംകൂടല്‍, പ്രശാന്ത് കനില തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നീലേശ്വരത്ത് നടന്ന പ്രകടനത്തിന്  സി രാഘവന്‍, കെ പി രവീന്ദ്രന്‍, എന്‍ അമ്പു, വി സുരേശന്‍, കെ അജയന്‍, രമേശന്‍ കാര്യങ്കോട് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ പി വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. കെ കണ്ണന്‍ നായര്‍, സുരേഷ് പുതിയടത്ത്, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പി വി ഗോപാലന്‍ മാസ്റ്റര്‍, എം അസിനാര്‍, പി ഭാര്‍ഗവി, കെ രാഘവന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day