ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം
Published : 12th October 2016 | Posted By: Abbasali tf
കണ്ണൂര്‍: സിപിഎം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി കെ മോഹനനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് കണ്ണൂര്‍ ജില്ലയിലും മാഹിയിലും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. വാഹനങ്ങളെ ഒഴിവാക്കിയിരുന്നെങ്കിലും വളരെ കുറച്ച് കെഎസ്ആര്‍ടിസിയും സ്വകാര്യബസ്സുകളും മാത്രമാണ് സര്‍വീസ് നടത്തിയത്. സ്വകാര്യ വാഹനങ്ങള്‍ അപൂര്‍വമായി നിരത്തിലിറങ്ങി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിജയദശമി അവധിയായതിനാല്‍ പൊതുജനങ്ങളെ ബാധിച്ചില്ല. ഹര്‍ത്താലിനെ തുടര്‍ന്ന് നഗരത്തിലെത്തിയവര്‍ വലഞ്ഞു. നഗരത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബ്ലഡ് ഡോണേഴ്സ് കേരള തുടങ്ങിയ സംഘടനകള്‍ ഭക്ഷണമെത്തിച്ച് മാതൃകയായി. വൈകീട്ടോടെ വാഹനങ്ങള്‍ പൂര്‍ണമായും നിരത്തിലിറങ്ങി. നഗരത്തിലെ പകുതിയോളം കടകളും ഗ്രാമങ്ങളില്‍ പൂര്‍ണമായും വൈകീട്ടോടെ തുറന്നുപ്രവര്‍ത്തിച്ചു. അക്രമസാധ്യതയുളളതിനാല് ജില്ലയില്‍ ദ്രുതകര്‍മസേനയെ അടക്കം വിന്യസിച്ചിട്ടുണ്ട്. സിപിഎം, ആര്‍എസ്എസ് സംഘര്‍ഷ മേഖലകളിലാണ് പോലിസ് കനത്ത ജാഗ്രത പുലര്‍ത്തുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.