|    Aug 17 Thu, 2017 11:22 am
FLASH NEWS

ജില്ലയില്‍ ഹരിതഭവനം പദ്ധതിയ്ക്കു തുടക്കമായി

Published : 8th August 2017 | Posted By: fsq

 

കോട്ടയം: ജില്ലയിലെ ഭവനങ്ങളെ മാലിന്യ മുക്തവും പച്ചക്കറി സമ്പുഷ്ടവുമാക്കുന്നതിന് ആരംഭിച്ച ഹരിത ഭവനം പദ്ധതി കുമരകം കൃഷി വിജ്ഞാന ഭവനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഹരിത കേരളം പദ്ധതി പ്രായോഗിക തലത്തില്‍ താഴേത്തട്ടില്‍ എത്തിക്കുകയാണ് ഹരിത ഭവനത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലയിലെ ഓരോ ബ്ലോക്കിലെയും തിരഞ്ഞെടുത്ത ഒരു വാര്‍ഡിലെ എല്ലാ വീടുകളെയും ഹരിത ഭവനമാക്കാനുള്ള പരിശീലനമാണ് നല്‍കുക. വാര്‍ഡ് തലത്തില്‍ വീടുകള്‍ തോറും ഉറവിട ജൈവ മാലിന്യ സംസ്‌കരണ യൂനിറ്റും ജൈവ വള നിര്‍മാണവും നടത്തും. പദ്ധതി വിജയിപ്പിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് പ്രസിഡന്റ് ആഹ്വാനം ചെയ്തു. യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ എസ് ലതി അധ്യക്ഷത വഹിച്ചു. കുമരകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ പി സലിമോന്‍ ഹരിത ടെക്‌നീഷ്യന്മാര്‍ക്കുള്ള യൂനിഫോം വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ജയേഷ് മോഹന്‍ കംപോസ്റ്റ് യൂനിറ്റ് ഉദ്ഘാടനം ചെയ്തു. കുമരകം ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ കവിത ലാലു, എ പി ഗോപി, കോട്ടയം കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജി ജയലക്ഷ്മി,അസി. ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ടി ജി പ്രഭാകര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും കുടുംബശ്രീ മിഷനും കൃഷി വിജ്ഞാന കേന്ദ്രവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. അയര്‍ക്കുന്നം (വാര്‍ഡ് 2, പള്ളം ബ്ലോക്ക്), കുമരകം (വാര്‍ഡ് ഒന്ന്്, ഏറ്റുമാനൂര്‍), മറവന്‍തുരുത്ത് (വാര്‍ഡ് 7, വൈക്കം), കടുത്തുരുത്തി (വാര്‍ഡ് 10, കടുത്തുരുത്തി) എന്നിവിടങ്ങളിലാണ് പൈലറ്റ് പ്രോജക്ട് ആരംഭിച്ചത്. കൃഷി വിജ്ഞാന കേന്ദ്രം സൗജന്യ പരിശീലനവും സാങ്കേതിക സഹായവും നല്‍കും. ഓരോ പഞ്ചായത്തിലും കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ തുണിസഞ്ചി, പേപ്പര്‍ കാരി ബാഗ് നിര്‍മാണ യൂനിറ്റുകളും ആരംഭിക്കുതിനും കുടുംബശ്രീ മിഷന്‍ പരിശീലനം നല്‍കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക