|    Jan 22 Sun, 2017 1:13 am
FLASH NEWS

ജില്ലയില്‍ സ്വര്‍ണക്കടത്തും ഹവാല ഇടപാടും സജീവമെന്ന് ഇന്റലിജന്‍സ്

Published : 14th July 2016 | Posted By: SMR

ജോബിന്‍തോമസ്

തൊടുപുഴ: ഹവാല ഇടപാടുകള്‍ക്കു പുറമെ ഇടുക്കി ജില്ലയിലേക്ക് സ്വര്‍ണക്കടത്തു സംഘങ്ങള്‍ വ്യാപകമാകുന്നതായി റിപോര്‍ട്ടുകള്‍.ഇതോടെ സെന്‍ട്രന്‍ എക്‌സൈസ് വിഭാഗം പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കി.തമിഴ്‌നാട്ടില്‍ നിന്നു കുമളി,കമ്പംമെട്ട്,ചിന്നാര്‍ ചെക്കുപോസ്റ്റുകളില്‍ക്കൂടി  സ്വര്‍ണാഭരണങ്ങള്‍ കടത്തുന്നതായി വിവിധ ഇന്റലിജന്‍സ് വിഭാഗങ്ങള്‍ക്ക് വിവരം ലഭിച്ചു.
ജില്ലയിലേക്കും ജില്ലയ്ക്ക് പുറത്തേക്കുമാണ് നിര്‍മിച്ച സ്വര്‍ണാഭരണങ്ങള്‍ കടത്തുന്നത്.കഴിഞ്ഞമാസം കുമളി ചെക്കുപോസ്റ്റില്‍ ഒരു കിലോയോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയിരുന്നു.ഇത് ജില്ലയില്‍ അനധികൃതമായി എത്തിച്ചെന്നാണ് സെയില്‍ടാക്‌സ് വിഭാഗം കണ്ടെത്തിയത്.15,01,000 രൂപ പിഴയീടാക്കിയാണ് സ്വര്‍ണം വിട്ടുനല്‍കിയത്.തമിഴ്‌നാട്,ഗുജറാത്ത് സ്വദേശികളെയാണ് സംഭവവുമായി ബന്ധപ്പെട്ട് പിടികൂടിയത്.ഇവര്‍ കേരളത്തില്‍ വിതരണം ചെയ്യാനെത്തിയ സ്വര്‍ണാഭരണവുമായാണ് പിടിയിലവായത്.ഇതിനെക്കുറിച്ച് കാര്യമായ അന്വേഷണങ്ങളൊന്നും പിന്നീട് ഉണ്ടായില്ല.
എയര്‍പോര്‍ട്ടുകളില്‍ നിരീക്ഷണം ശക്തിയാക്കിയതോടെയാണ് തമിഴ്‌നാട് കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്തു സംഘങ്ങള്‍ ജില്ല വഴി നീക്കങ്ങള്‍ ശക്തിപ്പെടുത്തിയത്.കഴിഞ്ഞ വര്‍ഷം കഞ്ചാവ് പരിശോധനയ്ക്കിടെ യാദൃശ്ചികമയാണ് മധുരയില്‍ നിന്നും കുമളി വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കണ്ടെത്തിയത്. ഇതു 90000 രൂപ പിഴ ഈടാക്കിയ ശേഷം വിട്ടുകൊടുക്കുകയാണ് ചെയ്തത്. കേരളത്തില്‍ നിന്നു വാങ്ങിയ സ്വര്‍ണം തമിഴ്‌നാട്ടില്‍ എത്തിച്ചു ആഭരണങ്ങളാക്കിയ ശേഷം വിണ്ടും ചെക്കുപോസ്റ്റു കടന്നപ്പോഴാണ് പിടിയിലായത്. ഇത്തരത്തില്‍ തമിഴ്‌നാട്ടില്‍ നിന്നു സ്വര്‍ണം കടത്തുന്നതും കേരളത്തില്‍ നിന്നു സ്വര്‍ണം തമിഴ്‌നാട്ടിലെത്തിച്ച് ആഭരണങ്ങളാക്കുന്ന സംഘങ്ങളും നിരവധിയാണ്. ഇത്തരം സംഘങ്ങള്‍ സ്ത്രികളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്നതായും വിവരങ്ങളുണ്ട്.ജില്ലയിലെ അതിര്‍ത്തി ചെക്കുപോസ്റ്റുകളില്‍ സ്വര്‍ണകടത്തു പരിശോധിക്കാനുളള സംവിധാനങ്ങള്‍ ഇല്ലാത്തതും പരിശോധനകളെ ദുഷ്‌കരമാക്കുന്നു.ഇടുക്കി ജില്ലയിലേക്ക് വന്‍ തോതില്‍ കള്ളപ്പണം എത്തുന്നതായി രഹസ്യാനോഷണ വിഭാഗത്തിന്റെ റിപോര്‍ട്ടുകളുണ്ടായിരുന്നു.ജില്ലയുടെ വിവിധ മേഖലകളില്‍  വന്‍ തോതിലാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഭൂമിയിടപാടുകള്‍ നടന്നത്.അതിര്‍ത്തി പ്രദേശങ്ങളില്‍ വന്‍ തോതില്‍ തമിഴ് വംശജര്‍ ഭൂമി വാങ്ങിക്കുട്ടി.
ഇത്തരത്തില്‍ പണമെത്തുന്ന മാര്‍ഗങ്ങള്‍ കണ്ടെത്തനാവാതെ കുഴങ്ങുകയാണ് ജില്ലയിലെ പോലിസ് വിഭാഗവും ആദായ നികുതി വകുപ്പും. ഇതിനു പുറമെയാണ് സ്വര്‍ണക്കള്ളക്കടത്തുകാരുടെ സാന്നിധ്യവും വര്‍ധിക്കുന്നത്.തൊടുപുഴയിലും സമീപ പ്രദേശങ്ങളിലും നടന്ന ഇടപാടുകളില്‍ ചിലതെല്ലാം ഇപ്പോള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്. അടുത്തയിടെ വന്‍ തുകകളാണ് ജില്ലയിലെത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ വിവിധ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍  സ്വര്‍ണം എത്തുന്നത്. ഇവിടെ എത്തുന്ന സ്വര്‍ണവും മറ്റും സുരക്ഷിതമായി ജില്ലയിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ വഴി സംസ്ഥാനത്തിന്റെ മറ്റ്  ഭാഗങ്ങളിലെത്തിക്കുന്നതായി പോലിസിന് വിവരം ലഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക