|    Jul 28 Fri, 2017 12:29 am
FLASH NEWS

ജില്ലയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു; ഇരകളും വേട്ടക്കാരും വിദ്യാര്‍ഥികള്‍

Published : 22nd July 2016 | Posted By: SMR

തൊടുപുഴ: ജില്ലയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി സ്‌പെഷ്യല്‍ ബ്രാഞ്ച്. മൊബൈല്‍ ഫോണ്‍, ഫെയ്‌സ് ബുക്ക്,വാട്‌സ്ആപ്പ് എന്നീ നവമാധ്യമങ്ങള്‍ തെറ്റായി ഉപയോഗിക്കുന്നതിലൂടെ നിരവധി പരാതികളാണു സൈബര്‍ സെല്ലില്‍ ലഭിക്കുന്നത്.എറ്റവുമധികം പരാതികള്‍ ലഭിച്ചിരിക്കുന്നത് സ്‌കൂള്‍-കോളജ് വിദ്യര്‍ഥികള്‍ക്കിടയില്‍ നിന്നാണ്.
പെണ്‍കുട്ടികളുടെ ഫോട്ടോ ഉയോഗിച്ച് തെറ്റായി നിര്‍മിക്കുന്ന ഫേസ് ബുക്ക് പേജുകള്‍ വഴി സന്ദേശങ്ങളും മറ്റും അയയ്ക്കുന്ന നിരവധി സംഭവങ്ങളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നതിലേറെയും.ഇത്തരത്തില്‍ നിരവധി വിദ്യാര്‍ഥിനികള്‍ ചതിക്കുഴിയില്‍ പെട്ടതായും സ്‌പെഷ്യല്‍ ബ്രാഞ്ചിനു വിവരം ലഭിച്ചു.
തൊടുപുഴ പോലിസ് സ്‌റ്റേഷനിലും കഴിഞ്ഞ ദിവസം സമാനമായ സംഭവമുണ്ടായി.സംഭവുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ പിടികൂടിയിരുന്നു.സമീപകാലത്തെ ചില സംഭവങ്ങള്‍ ഗൗരവമുള്ളതാണെന്ന് പോലിസ് ഉന്നതര്‍ വെളിപ്പെടുത്തുന്നു. സ്‌കൂള്‍ കുട്ടികളുടെ കൈയില്‍ പോലും അത്യാധുനിക സംവിധാനങ്ങളുള്ള മൊബൈല്‍ ഫോണുകളാണുളളത്.ഇത്തരം സംവിധാനങ്ങള്‍ പലതും വന്‍ അപകടത്തിലേക്കാണ് ഇവരെ എത്തിക്കുന്നതെന്നു പോലിസ് പറയുന്നു.പല സംഭവങ്ങളും നാണക്കേട് ഭയന്ന് മാതാപിതാക്കള്‍ പുറത്തറിയിക്കാതെ ഇരിക്കുന്നതായി സ്‌പെഷല്‍ ബ്രാഞ്ചും പറയുന്നു. അടുത്തയിടെ ജില്ലയില്‍ ഫേസ്ബുക്ക് വഴി തട്ടിപ്പ് നടത്തിയ കൗമാരക്കാരനെ പോലിസ് അറസ്റ്റ് ചെയ്തപ്പോള്‍ പലരുമായുളള ഇദ്ദേഹത്തിന്റെ വഴിവിട്ട ബന്ധം അറിഞ്ഞ് പോലിസുകാര്‍ പോലും ഞെട്ടിപ്പോയി.ജില്ലക്കു പുറത്തും ഇത്തരം വന്‍ തട്ടിപ്പുകള്‍ നടത്തി.പ്രണയം നടിച്ച് കാമുകിമാരുടെ പണം തട്ടുകയാണ് ഈ വിരുതന്റെ പ്രധാന പരിപാടി. ഫെയ്‌സ് ബുക്കിന്‍േയും മറ്റും പാസ് വേഡുകള്‍ മറ്റുളളവരുമായി ഷെയര്‍ ചെയ്യുന്നതും പിന്നീട് വളരെ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു.
ഇത്തരത്തിലുളള പരാതികളും ഉയര്‍ന്നു വരുന്നതായി സൈബര്‍ സെല്ല് ചൂണ്ടിക്കാണിക്കുന്നു.വിവാഹമോചനത്തിനുള്ള പ്രധാനകാരണമായി ഉയര്‍ന്ന് വരുന്നത് ഫേസ്ബുക്ക്,വാട്‌സ് ബന്ധങ്ങളാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ നടന്ന വനിതാക്കമ്മീഷന്റെ ജില്ലാ മെഗാ അദാലത്തില്‍ എത്തിയ പത്തു ശതമാനം കേസുകളിലും വില്ലന്‍ ഭാര്യ-ഭര്‍ത്തക്കാന്‍മാരുടെ ഫെയ്‌സ് ബുക്ക്-വാട്‌സ് ആപ് ബന്ധങ്ങളായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക