|    May 25 Thu, 2017 10:05 pm
FLASH NEWS

ജില്ലയില്‍ സിപിഎമ്മില്‍ നിന്നും 500 ഓളം പേര്‍ സിപിഐയിലേക്ക്

Published : 22nd July 2016 | Posted By: SMR

കൊച്ചി: ജില്ലയിലെ സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകരും വര്‍ഗ്ഗ ജഹുജന സംഘടനകളുടെ ജില്ലാസംസ്ഥാന നേതാക്കളും അനുഭാവികളും അടക്കം 500 ഓളം പേര്‍ സിപിഐയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
ഈ മാസം 25ന് വൈകീട്ട് 4ന് ഉദയംപേരൂര്‍ നടക്കാവ് ദേവസ്വം മൈതാനിയില്‍ നടക്കുന്ന ലയനസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ കുറേ നാളുകളായി ജില്ലയിലെ സിപിഎമ്മിന്റെ വിവിധ ഘടകങ്ങളിലും വര്‍ഗ ബഹുജന സംഘടനകളിലും തുടര്‍ന്നു വന്ന പ്രശ്‌നങ്ങളാണ് ഏരിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ അടക്കമുള്ളവര്‍ സിപിഐയില്‍ ചേരാന്‍ ഇടയാക്കിയതെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സി ഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി യും സിപിഎം മുന്‍ ഏരിയ സെക്ട്രടറിയുമായ ടി രഘുവരന്‍, കവളങ്ങാട് മുന്‍ ഏരിയ കമ്മിറ്റി സെക്രട്ടറി ജോളി വര്‍ഗീസ്, എളങ്കുന്നപ്പുഴ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ എല്‍ ദിലീപ്കുമാര്‍, പള്ളുരുത്തി മുന്‍ ഏരിയ കമ്മിറ്റി അംഗം വി ഒ ജോണി, നേര്യമംഗലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന പി ടി ബെന്നി, സൗത്ത് പറവൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന കെ എസ് പവിത്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകരും അനുഭാവികളും സിപിഐയില്‍ ചേരുന്നത്. വി എസ് അച്യുതാനന്ദന്റെ നിലപാടിനൊപ്പം ഉറച്ചു നിന്നവരാണ് തങ്ങള്‍. എന്നാല്‍ ആ പക്ഷത്തുള്ളവര്‍ പോലും വേണ്ടവിധത്തിലുളള പിന്തുണ നല്‍കിയില്ലെന്നും ഇവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ എന്‍ എന്‍ സോമരാജന്‍, ടി രഘുവരന്‍, എസ് എ ഗോപി, കവളങ്ങാട് മുന്‍ ഏരിയ കമ്മിറ്റി സെക്രട്ടറി ജോളി വര്‍ഗീസ്, എളങ്കുന്നപ്പുഴ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ എല്‍ ദിലീപ്കുമാര്‍, കെ കെ പൗലോസ് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day