|    Jun 23 Fri, 2017 10:51 pm
FLASH NEWS

ജില്ലയില്‍ സഹകരണ ബന്ദ് പൂര്‍ണം:പത്തനംതിട്ടയില്‍ പ്രതിഷേധ മാര്‍ച്ച്

Published : 17th November 2016 | Posted By: SMR

പത്തനംതിട്ട: സാമ്പത്തിക പരിഷ്‌കാരത്തില്‍ കേരളത്തിലെ സഹകരണ ബാങ്കുകള്‍ പ്രതിസന്ധിയില്‍ ആയതില്‍ പ്രതിഷേധിച്ച് സഹകരണ ബന്ദ് നടത്തി. ആയിരക്കണക്കിന് സഹകാരികള്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ചും യോഗവും ഉണ്ടായി. മുഖ്യ തപാല്‍ ഓഫിസിലേക്കായിരുന്നു സമരം. രാജു ഏബ്രാഹം എംഎല്‍എ ഉദ്ഘാടനം ചെയ്തു.സഹകരണ മേഖലയെ രക്ഷിക്കുക, പണം കൈമാറ്റത്തിനുള്ള അവകാശം നിലനിര്‍ത്തുക, ആവശ്യത്തിന് പണം എത്തിക്കുക എന്നീ ആവശ്യങ്ങള്‍ സമരക്കാര്‍ ഉന്നയിച്ചു. ജോഷ്വാമാത്യു അധ്യക്ഷത വഹിച്ചു. മത്തായി ചാക്കോ, എ പദ്മകുമാര്‍, ജില്ലാ ബാങ്ക് പ്രസിഡന്റ് തോപ്പില്‍ ഗോപകുമാര്‍, ആര്‍ സനല്‍കുമാര്‍, ഡി സി സി പ്രസിഡന്റ് പി മോഹന്‍രാജ്, സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, വി കെ പുരുഷോത്തമന്‍ പിള്ള, ജെറി ഈശോ ഉമ്മന്‍, മലയാലപ്പുഴ ശശി, പി ജി ഗോപകുമാര്‍, എം മധു, പി കെ അനില്‍കുമാര്‍, ഗീവര്‍ഗ്ഗീസ് കുളത്തിനാല്‍, ബെന്‍സി തോമസ് സംസാരിച്ചു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക