|    Jan 19 Thu, 2017 5:47 am
FLASH NEWS

ജില്ലയില്‍ സര്‍വെ നടപടികള്‍ പൂര്‍ത്തിയായ 73 വില്ലേജ് ഓഫിസുകളില്‍ പൂര്‍ണതോതില്‍ ഓണ്‍ലൈന്‍ പോക്കുവരവ്

Published : 1st October 2016 | Posted By: Abbasali tf

കൊച്ചി: ജില്ലയില്‍ സര്‍വെ നടപടികള്‍ പൂര്‍ത്തിയായ 73 വില്ലേജ് ഓഫിസുകളില്‍ അടുത്ത ജനുവരി മുതല്‍ പോക്കുവരവ് പൂര്‍ണമായും ഓണ്‍ലൈനില്‍ ആക്കുമെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. ഇക്കാര്യത്തില്‍ നടപടികള്‍ മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ വില്ലേജ് ഓഫിസര്‍മാര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. മൊത്തം 127 വില്ലേജ് ഓഫിസുകളാണുള്ളത്. സര്‍വെ പൂര്‍ത്തിയായ ഈ വില്ലേജുകളില്‍ തണ്ടപ്പേരിന്റെ കാര്യത്തിലും ഓണ്‍ലൈന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ഇതു സംബന്ധിച്ച ജോലികളുടെ പൂര്‍ണ ഉത്തരവാദിത്വം അതതു തഹസില്‍ദാര്‍മാര്‍ക്കായിരിക്കും. നടപടികള്‍ സുഗമമായി നടപ്പിലാക്കുന്നതിന് ഓരോ താലൂക്കിലും ഒരു ഐടി നോഡല്‍ ഓഫിസറെ കണ്ടെത്തി നിയമിക്കാം. അക്ഷയയുടെയും സബ് രജിസ്ട്രാര്‍ ഓഫിസുകളുടെയും സഹകരണത്തോടെയായിരിക്കണം പദ്ധതി മുന്നോട്ടുകൊണ്ടുപോവേണ്ടത്. ഇതു സംബന്ധിച്ച റോഡ്മാപ്പ് തഹസില്‍ദാര്‍മാര്‍ തയാറാക്കണം. താലൂക്കുകളില്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിക്കു രൂപം നല്‍കണം. ഈ സമിതിയില്‍ ചര്‍ച്ച ചെയ്തു പദ്ധതിയുടെ നിര്‍ദേശം തയാറാക്കി സമര്‍പ്പിക്കുകയും വേണം. ഒരു പ്രാവശ്യം പോക്കുവരവ് ഓണ്‍െലൈനിലാക്കിയാല്‍ പിന്നീട് അതില്‍ നിന്നു പിന്നോട്ടു പോവാന്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന തഹസില്‍ദാര്‍മാര്‍ക്കു റിപ്പബല്‍ക് ദിനത്തില്‍ പ്രത്യേക പുരസ്‌കാരവും ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.  യോഗത്തില്‍ അസി. രേണു രാജ്, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ ബി ബാബു, ടി വി സുഭാഷ്, ബെന്നി സെബാസ്റ്റ്യന്‍, കെ കെ സിദ്ധാര്‍ഥന്‍, ജൂനിയര്‍ സൂപ്രണ്ട് ബീന ആനന്ദ്  സംസാരിച്ചു. സംസ്ഥാന ഐടി സെല്‍ കോ- ഓര്‍ഡിനേറ്റര്‍മാരായ സന്തോഷ്, വിനോദ്, സിഡിറ്റ് പ്രതിനിധികളായ ഹരി, ഐശ്വര്യ എന്നിവര്‍ പരിശീലന പരിപാടികള്‍ വിശദീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക