|    Feb 28 Tue, 2017 9:07 am
FLASH NEWS

ജില്ലയില്‍ വ്യാപക പരിശോധന; രാത്രികാല റെയ്ഡില്‍ 1033 കേസുകള്‍

Published : 31st October 2016 | Posted By: SMR

തൊടുപുഴ: രാത്രികാല  പോലിസ് പരിശോധനയില്‍ ജില്ലയില്‍ 1033 കേസുകളെടുത്തു. കൊച്ചി റേഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലയില്‍ ശനിയാഴ്ച രാത്രി 11 മുതല്‍ ഞായറാഴ്ച വെളുപ്പിനെ മൂന്നുവരെ നടത്തിയ പരിശോധനയില്‍ പോലിസ് പിടികൂടിയത് ആയിരത്തിലധികം കേസുകള്‍.ജില്ലാ പോലിസ് മേധാവി എ വി ജോര്‍ജിന്റെ നേതൃത്വത്തില്‍ തൊടുപുഴ,കട്ടപ്പന,മൂന്നാര്‍ ഡിവൈഎസ്പിമാര്‍,സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി എന്‍ സജി എന്നിവരുടെ മേല്‍നോട്ടത്തിലാണ് ജില്ല മുഴുവനും അരിച്ചുപെറുക്കിയത്.ജില്ലയിലുടനീളം നടത്തിയ വാഹന പരിശോധനയില്‍ 2310 വാഹനങ്ങള്‍ പോലിസ് പിടികൂടി പരിശോധിച്ചു.തൊടുപുഴ സബ്ഡിവിഷനു കീഴില്‍1173 വാഹനങ്ങളാണ് രാത്രിയില്‍ പോലിസ് പരിശോധിച്ചത്.ഇതില്‍ 878 വാഹനങ്ങള്‍ക്ക് കൃത്യമായ രേഖകളില്ലായിരുന്നു. ജില്ലയിലെ അതിര്‍ത്തികള്‍ അടച്ചുള്ള പരിശോധനയാണ് പോലിസ് നടത്തിയത്.മദ്യപിച്ച് വാഹനമോടിച്ച് 58 പേരാണ് പോലിസിന്റെ വലയില്‍ കുടുങ്ങിയത്.പിഴചുമത്തിയ ഇനത്തില്‍ മാത്രം104700 രൂപയാണ് ലഭിച്ചത്.തൊടുപുഴ സബ്ഡിവിഷനില്‍ നിന്നും              53700 രൂപ പിഴയിനത്തില്‍ മാത്രം ലഭിച്ചു.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രാത്രി ചുറ്റിത്തിരിഞ്ഞിരുന്ന 334 പേരെ പോലിസ് കണ്ടെത്തി.ഏറ്റവുമധികമാളുകള്‍ തൊടുപുഴയില്‍ നിന്നാണ് 166 പേരെയാണ് തൊടുപുഴ പോലിസിന്റെ പരിശോധനയില്‍ കണ്ടെത്തിയത്.ജില്ലയിലുള്ള ലോഡ്ജുകളിലും,ഹോട്ടലുകളിലും നടത്തിയ പരിശോധനയില്‍178 പേരാണ് കുടുങ്ങിയത്.ഏറ്റവുമധികം അബ്കാരികേസുകളെടുത്തത് മുന്നാര്‍ സബ്ഡിവിഷനു കീഴില്‍ നിന്നാണ് 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.കട്ടപ്പന പോലിസ് സ്‌റേഷന്‍ പരിധിയില്‍ ഒരു ചീട്ടുകളി കേസും പോലിസ് പിടികൂടി.കോടതിയില്‍ നിന്നു ജാമ്യമെടുത്ത് മുങ്ങി നടന്ന 37പേരും,രണ്ടു പിടികിട്ടാപ്പുള്ളികളും കഴിഞ്ഞദിവസം രാത്രി പോലിസിന്റെ കൈയ്യില്‍ കുടുങ്ങി.ഇവരെ അടുത്ത ദിവസം തന്നെ കോടതിയില്‍ ഹാജരാക്കും.െതാടുപുഴ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ശ്കത്മായ പരിശോധനയാണ് എസ്‌ഐ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തില്‍ നടത്തിയത്.വരും ദിവസങ്ങളിലും ജില്ലയില്‍ മിന്നല്‍പ്പരിശോധന രാത്രിയിലും,പകലും നടത്തുമെന്ന് ജില്ലാ പോലിസ് നേതൃത്വം അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day