|    Sep 26 Wed, 2018 4:00 pm
FLASH NEWS

ജില്ലയില്‍ വേനല്‍ക്കാല രോഗങ്ങള്‍ പിടിമുറുക്കുന്നു

Published : 30th January 2017 | Posted By: fsq

 

കോട്ടങ്ങല്‍: ജില്ലയില്‍ വേനല്‍ക്കാല രോഗങ്ങള്‍ പിടിമുറിക്കുന്നു. ഇതിനിടയില്‍ ഡങ്കിപ്പനി യും റിപോര്‍ട്ട് ചെയ്തു. തുമ്പമണ്‍ ഗ്രാമപ്പഞ്ചായത്തിലെ കീരുകുഴി മുക്കിന് സമീപ പ്രദേശങ്ങളില്‍  ഡങ്കിപ്പനി പടരുന്നതായാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ഇവിടെ പ്രദേശവാസികളായ മൂന്നുപേരില്‍ രോഗം സ്ഥീരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യകുപ്പിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി രോഗനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. രണ്ട് മാസത്തിനിടയില്‍ അമ്പതിലധികം ആളുകള്‍ ചിക്കന്‍പോക്‌സ് പിടിപ്പെട്ട് ചികില്‍സ തേടിയിട്ടുള്ളതായാണ് റിപോര്‍ട്ട്. ഇതിനുപുറമെ വയറിളക്കം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളും പടരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ശക്തമായ രീതിയില്‍ തന്നെ പ്രതിരോധപ്രവര്‍ത്തനങ്ങളും പരിശോധനകളും നടന്നിരുന്നു. എന്നാല്‍ ഇത്തവണ ആരോഗ്യവകുപ്പില്‍ ഉദ്യോഗസ്ഥരില്ലത്തതിനാല്‍ തന്നെ പരിശോധനകളും നടക്കുന്നില്ല എന്നതാണ് സത്യാവസ്ഥ. പാതയോരങ്ങളില്‍ താല്‍ക്കാലികമായ ശീതളപാനീയ സ്റ്റാളുകളില്‍ ഗുണനിലവാരം ഇല്ലാത്ത ജലമാണ് ഉപയോഗിക്കുന്നതെന്ന പരാതിയുണ്ടായിരുന്നു. ഇതിനിടെ വേനല്‍ചൂട് ശക്തമാവുന്നതോടെ സൂര്യാഘാതവും തളര്‍ച്ചയും ശാരീരികാസ്വസ്ഥതകളും കാരണം ചികില്‍സ തേടുന്നവരും കുറവല്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss