|    Sep 26 Wed, 2018 10:55 am
FLASH NEWS

ജില്ലയില്‍ വീണ്ടും തെരുവുനായ ആക്രമണം

Published : 19th January 2017 | Posted By: fsq

 

ചേര്‍ത്തല: തണ്ണീര്‍മുക്കം, കഞ്ഞിക്കുഴി പഞ്ചായത്തുകളുടെ വിവിധ മേഖലകളില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ നൂറിലേറെ താറാവുകളും കോഴികളും ചത്തൊടുങ്ങി.തണ്ണീര്‍മുക്കം കൊക്കോതമംഗലം വാടപ്പുറത്ത് ജോബ് മാത്യുവിന്റെ താറാവുകളെയാണ് തെരുവുനായകള്‍ കൂട്ടത്തോടെ കൊന്നത്. 32 താറാവുകളില്‍ 22 എണ്ണവും ചത്തു. ഇന്നലെ പുലര്‍ച്ചെയാണ് കൂട്ടമായെത്തിയ നായകള്‍  ഇരുമ്പു വല ഉപയോഗിച്ച് നിര്‍മിച്ച കൂട് പൊളിച്ചാണ് താറാവുകളെ കൊന്നത്. ശബ്ദംകേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും നായകള്‍ ഓടിമറഞ്ഞു. ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. അടുത്തിടെ ജോബിന്റെ ആടിനെ നായ കടിച്ചുകൊന്നിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് 18-ാം വാര്‍ഡ് തോണ്ടയ്ക്കല്‍ ബൈജുവിന്റെ 300 ഓളം വരുന്ന കോഴികളെ ചെവ്വാഴ്ച പുലര്‍ച്ചെ തെുരുവുനായകള്‍ കടിച്ചുകൊന്നിരുന്നു. കൂട്ടില്‍ ഉണ്ടായിരുന്ന രണ്ടാഴ്ചയോളം പ്രായമുള്ള ബ്രോയിലര്‍ കോഴികളാണ് ചത്തത്. ഇതു കുടാതെ ഒറ്റപ്പെട്ട തെരുവു നായ ആക്രമണങ്ങള്‍ നാളുകളായി ഈ മേഖലകളില്‍ പല തവണ നടന്നിട്ടുണ്ട്. വായ്പ എടുത്ത് വ്യാവസായികമായി താറാവ്, കോഴി എന്നിവയെ വളര്‍ത്തുന്ന കര്‍ഷകര്‍ ഇതോടെ ഭീതിയില്‍ കഴിയുകയാണ്. തെരുവുനായക്കെതിരേ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss