|    Jun 25 Mon, 2018 11:18 pm
FLASH NEWS

ജില്ലയില്‍ വിപുലമായി എയ്ഡ്‌സ് ദിനം ആചരിച്ചു

Published : 2nd December 2016 | Posted By: SMR

ആലപ്പുഴ: എയിഡ്‌സിനെതിരേ നടത്തിയ ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടതായും രോഗത്തെക്കുറിച്ചു ജനങ്ങള്‍ക്കിടയിലെ തെറ്റിധാരണകള്‍ കുറയ്ക്കാനും ഭീതി ഇല്ലാതാക്കാനും കഴിഞ്ഞതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ പറഞ്ഞു. ലോക എയിഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായുള്ള പരിപാടികളുടെ  ജില്ലാ തല ഉദ്ഘാടനം കഞ്ഞിക്കുഴി മായിത്തറ തിരുഹൃദയ ദേവാലയം പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളിലേക്കും ബോധവല്‍ക്കരണം വ്യാപിപ്പിക്കണമെന്നും സമൂഹത്തിന്റെ ഭാഗമായി എയിഡ്‌സ് ബാധിതരെ അംഗീകരിക്കാ ന്‍ നമുക്ക് കഴിയണമെന്നും  വേണുഗോപാല്‍ പറഞ്ഞു. കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം ജി രാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിനിമ-സീരിയല്‍ നടന്‍ തണ്ണീര്‍മുക്കം ജയന്‍ മുഖ്യാതിഥിയായി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സോമന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഡി വസന്തദാസ് ആരോഗ്യ സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ ടി മാത്യു എയ്ഡ്‌സ്ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റോട്ടറി ക്ലബ് അസിസ്റ്റന്റ് ഗവര്‍ണര്‍ ഡോ. ടീന ആന്റണി റെഡ് റിബണ്‍ ധരിപ്പിക്കല്‍ നിര്‍വഹിച്ചു. ആലപ്പുഴ നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പിന്റെയും റെയില്‍വേ ഡിവിഷന്റെയും സഹകരണത്തോടെ നടന്ന ലോക എയ്ഡ്‌സ് ദിന ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം കലക്ടര്‍ വീണ എന്‍ മാധവന്‍ നിര്‍വഹിച്ചു. ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ സ്‌റ്റേഷന്‍ മാനേജര്‍ ജി നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി എ ഇ  ഷാജഹാന്‍ മുഖ്യപ്രഭാഷണം നടത്തി. ഡിഎംഒ ഡോ. ഡി വസന്തദാസ്, ജില്ലാ മാസ്  മീഡിയ ഓഫിസര്‍ ജി ശ്രീകല, നെഹ്‌റു യുവകേന്ദ്ര അക്കൗണ്ടന്റ് സദാശിവന്‍ നായര്‍, രാജു പള്ളിപ്പറമ്പില്‍, റെയില്‍വേ സ്റ്റേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിന്ധു, മുഹമ്മദ് മണ്‍സൂര്‍, എം മുഹമ്മദ് സംസാരിച്ചു. തുടര്‍ന്ന് റെയില്‍വേ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ക്കും ജീവനക്കാര്‍ക്കും റെഡ് റിബണ്‍ കുത്തി കൊടുക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു.കായംകുളം ബ്ലഡ് ഡൊണേഷന്‍ സെല്‍, പികെകെഎസ്എംഎച്ച്എസ്എസ് നാഷനല്‍ സര്‍വീസ് സ്‌കീം, ആലപ്പുഴ ആരോഗ്യ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ എയ്ഡ്‌സ് ദിന ബോധവല്‍ക്കരണം നടത്തി. കായംകുളം റെയില്‍വേസ്റ്റേഷനില്‍ നടന്ന ബോധവല്‍ക്കരണ പരിപാടി ചേതന ഡയറക്ടര്‍ ഫാദര്‍ ബിന്നി നെടുംപുറത്ത് ഉദ്ഘാടനം ചെയ്തു. കായംകുളം റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ വര്‍ഗീസ് കുരുവിള അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ അസ്‌ലം, സൗഹൃദ ക്ലബ് ടീച്ചര്‍ സുജ, ബ്ലഡ് ഡൊണേഷന്‍ സെല്‍ ചെയര്‍മാന്‍ മുഹമ്മദ് ഷെമീര്‍, പ്രവര്‍ത്തകരായ ജെസില്‍, അന്‍സാരി, സജു എന്നിവര്‍ സംസാരിച്ചു. റെയില്‍വേ സ്റ്റേഷനിലെത്തിയ നൂറുകണക്കിന് യാത്രക്കാര്‍ക്കു ം ജീവനക്കാര്‍ക്കും എന്‍എസ്എസ് വോളന്റിയേഴ്‌സ് ബോധവല്‍ക്കരണ ലഘുലേഖയും റെഡ് റിബണും വിതരണം ചെയ്തു. ഇല സാമൂഹിക വേദിയുടെ നേതൃത്വത്തില്‍ ലോക എയ്ഡ്‌സ് ദിനം ആചരിച്ചു. ചിങ്ങോലി എന്‍ടിപിസി ജങ്ഷനില്‍ സംഘടിപ്പിച്ച പ്രത്യാശാദീപം എന്ന ബോധവല്‍ക്കരണ പരിപാടി ഇല ചെയര്‍പേഴ്‌സണ്‍ ജില്ലാ പഞ്ചായത് അംഗം ബബിത ജയന്‍ ഉത്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത് വൈസ് പ്രസിഡന്റ് ആനന്ദവല്ലി അധ്യക്ഷയായി. വി ഷുക്കൂര്‍, ചന്ദ്രന്‍ ടി, ഓട്ടോ തൊഴിലാളി അസോസിയേഷന്‍ പ്രസിഡന്റ് ഹരിക്കുട്ടന്‍, മഞ്ജു, ശിവന്‍ സംസാരിച്ചു. എല്ലാവരും ചേര്‍ന്ന് സന്ദേശ ദീപം കൊളുത്തി. റെഡ് റിബണ്‍ വിതരണം നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss