|    Feb 24 Sat, 2018 1:55 pm
FLASH NEWS

ജില്ലയില്‍ വാഹന പരിശോധന കര്‍ശനമാക്കും

Published : 24th January 2017 | Posted By: fsq

 

തൃശൂര്‍: ജില്ലയിലെ സ്വകാര്യ ബസ് സര്‍വീസുകളെ സംബന്ധിച്ച പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നാളെ വാഹനപരിശോധന നടത്തുന്നു. സിറ്റി /ടൗണ്‍ സര്‍വ്വീസുകളില്‍ വാതിലുകള്‍ക്ക് ഡോറുകള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. യാത്രക്കാര്‍ക്ക് ടിക്കറ്റ് നിര്‍ബന്ധമായും നല്‍കേണ്ടതാണ്. ഇക്കാര്യത്തില്‍ ജില്ലാ വിജലന്‍സ് സമിതിയുടെ നിര്‍ദ്ദേശപ്രകാരം ഫെബ്രുവരി 15 ന് ശേഷം കര്‍ശന നടപടി              സ്വീകരിക്കും. എയര്‍ഹോണ്‍ ഘടിപ്പിക്കരുത്. മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും അംഗപരിമിതര്‍ക്കുമുള്ള സീറ്റുകള്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റാതെ പുറത്തു നിര്‍ത്തുന്ന പ്രവണത അവസാനിപ്പിക്കണം.ഇത്തരം കാര്യങ്ങളില്‍ വീഴ്ചവരുത്തുന്ന ബസ്സ് ജീവനക്കാര്‍ക്കെതിരെ കണ്ടക്ടര്‍ ലൈസന്‍സ,് ഡ്രൈവിഗ് ലൈസന്‍സ് എന്നിവ സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമള്ള നടപടികള്‍ സ്വീകരിക്കുമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു . ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുവാന്‍ ഷോകോസ് നോട്ടിസ് ലഭിച്ചവര്‍ എടപ്പാളിലുളള മോട്ടോര്‍ വാഹന വകുപ്പിന്റെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡ്രൈവിങ്ങ് ട്രെയനിങ്ങ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ഒരു ദിവസത്തെ ബോധവത്കരണ ക്ലാസ്സില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ ലൈസന്‍സ് സസ്‌പെന്റ്          ചെയ്യുന്നതടക്കമുളള നടപടികള്‍ സ്വീകരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss