|    Nov 18 Sun, 2018 9:30 am
FLASH NEWS

ജില്ലയില്‍ വളരുന്ന മൃദുഹിന്ദുത്വ നിലപാട് അപകടകരം : എസ് ഡിപിഐ മ

Published : 1st June 2017 | Posted By: fsq

 

ലപ്പുറം: ജില്ലയില്‍ സംഘപരിവാരം നടത്തുന്ന വിധ്വംസക രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന രീതിയില്‍ വളരുന്ന മൃദുഹിന്ദുത്വ രാഷ്ട്രീയം അപകടകരമാണെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.   ആര്‍എസ്എസ് ആരോപണങ്ങളെ പിന്തുണക്കുന്ന കീഴൊതുങ്ങല്‍ രാഷ്ട്രീയം പൊതുസമൂഹം തിരിച്ചറിയണം. പൂക്കോട്ടുംപാടം ക്ഷേത്രത്തിന്റെ ചുറ്റമ്പലം തകര്‍ത്ത ഗൂഢാലോചന അന്വേഷിക്കണം. മലപ്പുറം ജില്ലയെ കലാപഭൂമിയാക്കാനുള്ള സംഘപരിവാര ഗൂഡാലോചനയുടെ ഭാഗമാണോ ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജില്ലയില്‍ ഹൈന്ദവ ആചാരങ്ങള്‍ക്കുനേരെ അക്രമം നടത്തിയും ക്ഷേത്രങ്ങള്‍ തകര്‍ത്തും മുസ്‌ലിം സമുദായത്തെ പ്രതിക്കൂട്ടിലാക്കി വിധ്വംസക രാഷ്ട്രീയം വളര്‍ത്താനുള്ള ആര്‍എസ്എസ് ശ്രമത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1993ല്‍ താനൂരില്‍ ശോഭ യാത്രക്കു നേരെ ആക്രമണം നടത്താന്‍ ബോംബ് നിര്‍മിക്കുന്നതിനിടെ തിരുവനന്തപുരം സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീകാന്ത് കൊല്ലപ്പെട്ടത് മുതല്‍ ജില്ലയെ കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ് ശ്രമം വ്യക്തമാണ്. സംഘപരിവാരം നടത്തുന്ന ആരോപണങ്ങള്‍ക്ക് ശക്തിപകരുന്ന നിലപാടാണ് മുസ്‌ലിം സമുദായ സംരക്ഷണം അവകാശപ്പെടുന്ന ലീഗ് സ്വീകരിക്കുന്നത്. കൊടിഞ്ഞിയില്‍ ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ ഫൈസല്‍ കൊല്ലപ്പെട്ടപ്പോള്‍ ഹൈന്ദവസമൂഹത്തിന്റെ സുരക്ഷിതത്വം സമുദായം ഏറ്റെടുക്കണമെന്ന് ആഹ്വാനം ചെയ്ത ലീഗ് അധ്യക്ഷന്‍ ജില്ലയിലെ മതനിരപേക്ഷതയിലും സഹിഷ്ണുതയിലും വിശ്വസിക്കുന്ന ഹൈന്ദവസമൂഹത്തെ മുഴുവന്‍ ആര്‍എസ്എസുകാരായി ചിത്രീകരിക്കുകയാണ് ചെയ്തത്. മലപ്പുറം കലക്ടറേറ്റ് വളപ്പിലുണ്ടായ ദുരൂഹ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ അഫ്‌സ്പ നടപ്പാക്കണമെന്നാവശ്യപ്പെട്ട ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ പ്രസ്താവനക്കെതിരെ പ്രതികരിക്കാതിരുന്നതും ആര്‍എസ്എസിനെ സാമാന്യവല്‍ക്കരിക്കുന്നതിന് തെളിവാണെന്നും അവര്‍ പറഞ്ഞു.മലപ്പുറം ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടത് പക്ഷം സ്വീകരിച്ച നിലപാടും തുടര്‍ന്ന് ജില്ലയിലെ വോട്ടര്‍മാരെ മുഴുവന്‍ വര്‍ഗീയവാദികളായി ചിത്രീകരിച്ച മന്ത്രി കടകംപള്ളിയുടെ പ്രസ്താവനയും സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ആര്‍എസ്എസ് അനുകൂല നിലപാടാണ് വ്യക്തമാക്കുന്നത്. ഇത്തരം രാഷ്ട്രീയ നിലപാടുകള്‍ തിരുത്തി മലപ്പുറത്തെ കലാപമഭൂമിയാക്കാനുള്ള സംഘപരിവാര ശ്രമത്തെ ഒറ്റക്കെട്ടായി എതിര്‍ക്കണം. ആരാധാനാലയങ്ങളില്‍ സിസിടിവി സ്ഥാപിക്കണം. അധികാര തര്‍ക്കമുള്ള ആരാധനാലയങ്ങളുടെ വിശദാംശങ്ങള്‍ പോലിസ് ശേഖരിക്കണമെന്നും അന്വേഷണങ്ങളില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് വി ടി ഇക്‌റാമുല്‍ഹഖ്, ജില്ലാ ജന. സെക്രട്ടറി എ കെ അബ്ദുല്‍ മജീദ്, സെക്രട്ടറിമാരായ എം പി മുസ്തഫ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ജില്ലാ സെക്രട്ടറിയേറ്റംഗം പി ഉസ്മാന്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss