|    Feb 19 Mon, 2018 7:54 am
FLASH NEWS

ജില്ലയില്‍ വരള്‍ച്ച നേരിടാന്‍ 512 വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്നു

Published : 21st January 2017 | Posted By: fsq

 

കല്‍പ്പറ്റ: വരള്‍ച്ച നേരിടാന്‍ ജില്ലയിലെ 512 വാര്‍ഡുകളില്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്നു. ഒരു കിയോസ്‌കില്‍ 14 ലിറ്റര്‍ ശേഷിയുള്ള സ്ഥിരം ടാങ്കുകള്‍ സ്ഥാപിക്കും. ഇവയിലേക്കുള്ള വെള്ളം വാട്ടര്‍ അതോറിറ്റിയുടെ ജില്ലയിലെ 10 സംഭരണകേന്ദ്രങ്ങളില്‍ നിന്നാണ് ശേഖരിക്കുക. പദ്ധതി നടത്തിപ്പിനുള്ള ചെലവ് വരള്‍ച്ചാദുരിതാശ്വാസ നിധിയില്‍നിന്നു കണ്ടെത്തും. കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ ഡോ. ബി എസ് തിരുമേനിയുടെ അധ്യക്ഷതയില്‍ നടന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തി ജില്ലയിലെ കിണറുകളും കുളങ്ങളും വൃത്തിയാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു കലക്ടര്‍ നിര്‍ദേശിച്ചു. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകളും ടാപ്പുകളും മറ്റും പ്രവര്‍ത്തനസജ്ജമാണെന്നു വാട്ടര്‍ അതോറിറ്റി ഉറപ്പുവരുത്താന്‍ കലക്ടര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ എഡിഎം കെ എം രാജു, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ ജയപ്രകാശ്, സി എം വിജയലക്ഷ്മി, ഫിനാന്‍സ് ഓഫിസര്‍ കെ പി മനോജന്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss