|    Nov 23 Thu, 2017 7:17 am
FLASH NEWS

ജില്ലയില്‍ ലീഗല്‍ സര്‍വീസസ് വാരാചരണം തുടങ്ങി

Published : 10th November 2017 | Posted By: fsq

 

കല്‍പ്പറ്റ: ലീഗല്‍ സര്‍വീസസ് വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാ കോടതി വളപ്പില്‍ ജില്ലാ ജഡ്ജി ഡോ. വി വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പോലിസ് മേധാവി ഡോ. അരുള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡീഷനല്‍ ഡിസ്ട്രിക്ട് സെഷന്‍ ജഡ്ജി ഇ അയൂബ്ഖാന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ കണക്ടിങ് ടു സെര്‍വ് എന്ന പേരില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം ഉണ്ടാക്കാനായി 18 വരെ ജില്ലയില്‍ വിവിധ പരിപാടികള്‍ നടത്തും. ഇതോടനുബന്ധിച്ച് നടത്തിയ ബൈക്ക് റാലി അഡീഷനല്‍ ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജി ഇ അയൂബ്ഖാന്‍ ഫഌഗ് ഓഫ് ചെയ്തു. കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ ശശികുമാര്‍, സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ കെ പി പ്രദീപ് കുമാര്‍, കുടുംബശ്രീ ജില്ലാ കോ-ഓഡിനേറ്റര്‍ പി സാജിത, ഡിഎല്‍എസ്എ പ്രൊജക്റ്റ് അസിസ്റ്റന്റ് രബിന്‍, പി സുനില്‍കുമാര്‍, കെ നീരജ് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക