|    Aug 17 Thu, 2017 5:15 am
FLASH NEWS

ജില്ലയില്‍ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ 4,000 അനര്‍ഹര്‍

Published : 9th August 2017 | Posted By: fsq

 

ആലപ്പുഴ: ജില്ലയില്‍ റേഷന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ട 4,000 അനര്‍ഹരെ ഇതിനോടകം കണ്ടെത്തിയതായി ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. ഇതില്‍ 2,885 കാര്‍ഡുടമകള്‍ സ്വയംഒഴിവായി. മുന്‍ഗണന പട്ടികയില്‍ കയറിക്കൂടിയ അനര്‍ഹര്‍ക്ക് സ്വയംപിന്‍മാറുന്നതിനുള്ള അവസരം നാളെ അവസാനിക്കും. പിന്‍മാറാനുള്ള കാര്‍ഡുടമകള്‍ അതത് താലൂക്ക്                 സപ്ലൈ ഓഫിസില്‍ അപേക്ഷ നല്‍കണം. താലൂക്ക് തലത്തില്‍ താലൂക്ക് സപ്ലൈ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌ക്വാഡ് 11 മുതല്‍ അന്വേഷണം നടത്തും. അന്വേഷണത്തില്‍ മുന്‍ഗണനാ പട്ടികയില്‍പ്പെട്ട അനര്‍ഹരെ കണ്ടെത്തുകയാണെങ്കില്‍ അവരില്‍ നിന്നു ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കാര്‍ഡ് കിട്ടിയതു മുതല്‍ വാങ്ങിയ റേഷന്‍ സാധനങ്ങളുടെ വില മാര്‍ക്കറ്റ് വിലയില്‍ ഈടാക്കുകയും മറ്റു നിയമ നടപടി സ്വീകരിക്കുകയും ചെയ്യും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക