|    Dec 19 Tue, 2017 4:03 am
FLASH NEWS

ജില്ലയില്‍ റേഷന്‍ കാര്‍ഡില്ലാത്തത് അയ്യായിരത്തിലേറെ ആദിവാസികള്‍ക്ക്

Published : 31st October 2016 | Posted By: SMR

കാഞ്ഞങ്ങാട്: റേഷന്‍ വിതരണവും കാര്‍ഡിലെ പിശകുകളും സാധാരണ ജീവിതങ്ങള്‍ക്ക് നൂലാമാലയാകുമ്പോള്‍ ജില്ലയില്‍ റേഷന്‍ കാര്‍ഡില്ലാത്തത് അയ്യായിരത്തിലേറെ ആദിവാസികള്‍ക്ക്. റേഷന്‍ കാര്‍ഡില്ലാത്തവരുടെ കണക്കുകള്‍ മാത്രമല്ല ഒറ്റപ്പെട്ടു കുടിലുകളില്‍ താമസിക്കുന്ന സ്ത്രീകള്‍ എപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടതായുള്ള കണക്കുകളും പുറത്തുവന്നു. വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെന്ന് മാത്രമല്ല പലരും നിര്‍ധനാവസ്ഥയില്‍ താലൂക്ക് സപ്ലൈ ഓഫിസുകളിലും എത്താറില്ല. ഇതിന് ഇവര്‍ക്ക് പ്രത്യേക സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ല. മാത്രവുമല്ല ആദിവാസി വിഭാഗങ്ങളുടേതായി എത്ര പരാതികള്‍ ലഭിച്ചെന്ന ചോദ്യത്തില്‍ നിന്നും ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറുകയും ചെയ്യുന്നു.അടുത്ത കാലത്ത് മാലോത്ത് കസബ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സമീപത്തെ കോളനികളായ പടയംകല്ല്, കോട്ടഞ്ചേരി എന്നിവിടങ്ങളില്‍ നടത്തിയ സ ര്‍വേയില്‍ മാത്രം അമ്പത് കുടുംബങ്ങള്‍ക്കു റേഷന്‍കാര്‍ഡ് ലഭിച്ചിട്ടില്ലെന്നു കണ്ടെത്തി ബന്ധപ്പെട്ട വകുപ്പിനെ വിവരം അറിയിച്ചിരുന്നു. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനും അവരുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും ഊരുകളില്‍ ട്രൈബല്‍ വകുപ്പും സിവില്‍ സപ്ലൈ വകുപ്പും സിറ്റിങ് നടത്തണമെന്നാണ് വിവിധ ആദിവാസി സംഘടനകളുടെ ആവശ്യം. നാമമാത്ര പരാതികളാണ് ഇപ്പോള്‍ ആദിവാസികളുടേതായി സപ്ലൈ ഓഫിസുകളില്‍ ലഭിച്ചിട്ടുള്ളതെന്നു ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നുണ്ട്. കാസര്‍കോട് ജില്ലയില്‍ മാത്രം 1243 ആദിവാസി കോളനികളാണുള്ളത്. മലയോര പഞ്ചായത്തുകളായ ബളാല്‍-95, കോടോം-ബേളൂര്‍ 107, ഈസ്റ്റ് എളേരി 34, വെസ്റ്റ് എളേരി 69, കള്ളാര്‍ 70, പനത്തടി 63 എന്നിങ്ങനെയാണ് മലയോരത്തെ കോളനികളുടെ കണക്ക്. ട്രൈബല്‍ വകുപ്പിന്റെ കണക്കുകളിലൊക്കെയാണെങ്കിലും കൊറഗന്‍, മലവേട്ടുവന്‍, മാവിലന്‍, മലക്കുടിയ സമുദായാംഗങ്ങളുടെ എണ്ണവും ചേരുമ്പോള്‍ ആദിവാസി കോളനികളുടെ എണ്ണം രണ്ടായിരം കടക്കും. ആദിവാസി വിഭാഗങ്ങളോടു നീതി പുലര്‍ത്തുന്ന സര്‍ക്കാരാണെങ്കില്‍ ഊരുകളില്‍ അടിയന്തിരമായി സിറ്റിങ് നടത്തി റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള സംവിധാനം ആദിവാസികള്‍ക്ക് ഉറപ്പുവരുത്തണമെന്ന് ആദിവാസി ഫോറം മുന്‍ സംസ്ഥാന പ്രസിഡന്റ് രാഘവന്‍ അടുക്കം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss