|    Dec 14 Thu, 2017 4:00 am
FLASH NEWS

ജില്ലയില്‍ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത മല്‍സ്യം വില്‍പനയ്ക്ക്

Published : 14th July 2017 | Posted By: fsq

 

തിരുവനന്തപുരം:  ട്രോളിങ് നിരോധനത്തിന്റെ മറവില്‍ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത മല്‍സ്യം വില്‍പനയ്‌ക്കെത്തുന്നു. ഫോര്‍മാലിനും ക്ലോറിന്‍ ഡൈ ഓക്‌സൈഡും ചേര്‍ത്ത മല്‍സ്യങ്ങളാണ് അതിര്‍ത്തി കടന്ന് ജില്ലയിലേക്കെത്തുന്നത്. മല്‍സ്യം ചീയുന്ന മണം ഒഴിവാക്കാനാണ് ഫോര്‍മാലിന്‍ ഉപയോഗിക്കുന്നത്. പൂവാര്‍, പള്ളം, പുതിയതുറ, നെയ്യാറ്റിന്‍കര, ബാലരാമപുരം, ആര്യനാട്, നെടുമങ്ങാട്, പനച്ചമൂട്, പാങ്ങോട് തുടങ്ങിയ മല്‍സ്യ മാര്‍ക്കറ്റുകളിലാണ് വലിയ കണ്ടെയ്‌നര്‍ ലോറികളില്‍ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത മല്‍സ്യം വില്‍പനയ്‌ക്കെത്തിക്കുന്നത്. കര്‍ണാടക, തമിഴ്‌നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന മല്‍സ്യങ്ങളില്‍ വ്യാപകമായ നിലയില്‍ രാസ വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് വിപണന മേഖലയില്‍ ഉള്ളവര്‍ തന്നെ പറയുന്നു. നേരത്തേ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലയിലെ ചില്ലറ മല്‍സ്യ വ്യാപാരികളില്‍ നിന്നു സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചിരുന്നു.  മല്‍സ്യത്തിന് നല്ല തിളക്കമുണ്ടാക്കാനാണ് ക്ലോറിന്‍ ഡൈ ഓക്‌സൈഡ് ചേര്‍ക്കുന്നത്. ഫോര്‍മാലിന്‍ ചെറിയ തോതില്‍ പോലും ഉള്ളില്‍ ചെന്നാല്‍ ഉദരരോഗത്തിനും  കാന്‍സറിനും ഇടയാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക