|    Feb 27 Mon, 2017 5:44 am
FLASH NEWS

ജില്ലയില്‍ മസ്ദൂര്‍ റാങ്ക്‌ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നു ; ഉദ്യോഗാര്‍ഥികള്‍ ആശങ്കയില്‍

Published : 22nd November 2016 | Posted By: SMR

പാലക്കാട്: ജില്ലയില്‍ മസ്ദൂര്‍ റാങ്ക്‌ലിസ്റ്റിന്റെ കാലാവധി തീരാന്‍ ഒന്നരമാസം മാത്രമിരിക്കേ സര്‍ക്കാര്‍ റാങ്ക്‌ലിസ്റ്റിന് ഇളവ് അനുവദിച്ചത് മൂന്നുമാസം മാത്രം. ഇതോടെ ജില്ലയിലെ മസ്ദൂര്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ ആശങ്കയിലായിരിക്കുകയാണ്. ജില്ലയില്‍ ആയിരത്തോളം പേര്‍ മെയിന്‍ലിസ്റ്റിലും  1500 ഓളം പേര്‍ സപ്ലിമെന്ററി ലിസ്റ്റിലുമുണ്ട്. റാങ്ക് ലിസ്റ്റ് നിലവില്‍ വന്നു 38 മാസമായിട്ടും മെയിന്‍ ലിസ്റ്റില്‍ നിന്ന് 299 പേര്‍ക്കാണ് ഇതുവരെ നിയമനം ലഭിച്ചത്. ഇനിയും 70% ഉദ്യോഗാര്‍ഥികളാണ് ജോലി ലഭ്യമാകുമെന്ന പ്രതീക്ഷയില്‍ കഴിയുന്നത്. പുതിയ സര്‍ക്കാര്‍ റാങ്ക്‌ലിസ്റ്റിന്റെ കാലാവധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ചില്‍ കഴിഞ്ഞ മന്ത്രിസഭ സംസ്ഥാനത്ത്  മുപ്പതു സെക്ഷന്‍ ഓഫിസുകള്‍ക്കു അനുമതി നല്‍കിയിരുന്നു. ഇതില്‍ പല ജില്ലകളിലായി പന്ത്രണ്ടോളം സെക്ഷന്‍ ഓഫിസുകളും ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ അനുവദിച്ച അഞ്ചു സെക്ഷന്‍ ഓഫിസുകളില്‍ തൃത്താല കുമ്പിടി സെക്ഷന്‍ ഓഫിസ് മാത്രമാണ് ഉദ്ഘാടനം ചെയ്തിട്ടുള്ളതെങ്കിലും മറ്റു നാലെണ്ണം ഇനിയും ഉദ്ഘാടനം ചെയ്തിട്ടില്ല. ഉദ്ഘാടനം ചെയ്ത കുമ്പിടി സെക്ഷനിലെ ഒഴിവുകളാകട്ടെ ഇതുവരെയും റിപോര്‍ട്ട് ചെയ്തിട്ടുമില്ല. നിലവില്‍ സംസ്ഥാനത്ത് ലൈന്‍മാന്‍ വണ്‍ 56, ലൈന്‍മാന്‍  രണ്ട് 12, ഓവര്‍സിയര്‍ 255  ഒഴിവുകള്‍ ഉള്ളതായി വിവരാവകാശ നിയമപ്രകാരം അറിയുന്നുണ്ട്. ഈ  തസ്തികകളിലേക്ക് പ്രമോഷന്‍ വഴി നിയമനം നല്കുകയാണെങ്കില്‍ തന്നെ ഈ ലിസ്റ്റില്‍ നിന്നും ജില്ലയിലെ 96 പേര്‍ക്ക് നിയമനം ലഭിക്കും. പുതിയതായി അനുവദിച്ച സെക്ഷന്‍ ഓഫിസുകളിലേക്ക് തസ്തിക സൃഷ്ടിക്കുകയാണെങ്കില്‍ ജില്ലയിലെ റാങ്ക് ലിസ്റ്റില്‍ നിന്നും 30 ഉദ്യോഗാര്‍ഥികള്‍ക്കു കൂടി നിയമനം ലഭിക്കും. പുതിയ സെക്ഷന്‍ ഓഫിസുകളില്‍ ഒന്ന് നെന്മാറയിലെ കയറാടിയാണ്.   മസ്ദൂര്‍ റാങ്ക്‌ലിസ്റ്റിന്റെ കാലാവധി തീരാന്‍  അവസാനിക്കാന്‍ 40 ദിവസങ്ങള്‍ മാത്രം ശേഷിക്കെ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികളെല്ലാം ആശങ്കയിലായിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day