|    Oct 20 Sat, 2018 1:35 am
FLASH NEWS

ജില്ലയില്‍ മഴ ശക്തമായി : ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ കോന്നി, റാന്നി താലൂക്കുകള്‍

Published : 15th September 2017 | Posted By: fsq

 

കോന്നി: രണ്ട് ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ജില്ലയുടെ മലയോര മേഖല ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍. മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുള്ള ഉരുള്‍പൊട്ടലുകളാണ് ജനങ്ങളെ ഭീതിയിലാഴ്ത്താന്‍ ഇടയാക്കിയിരിക്കുന്നത്. മഴ ശക്തമായതിനെ തുടര്‍ന്ന് പ്രധാന പാതകളിലടക്കം ഗതാഗത തടസ്സം നേരിട്ടു.ഇടറോഡുകളില്‍ നിന്നും ഒഴുകിയെത്തുന്ന മഴവെള്ളവും പ്രധാന റോഡിലേക്കാണ് എത്തുന്നത്. പുനലുര്‍-മുവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി, വകയാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ റോഡില്‍ വെള്ളം കയറിയത് ഗതാഗതത്തെ ബാധിച്ചു. കോന്നി ഓര്‍ത്തഡോക്‌സ് മഹാ ഇടവക പള്ളിക്കു മുമ്പില്‍ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ഇതിലൂടെ കടന്നു പോകാ ന്‍ വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ബുദ്ധിമുട്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ഗ്രാമീണ മേഖലയിലടക്കം കാര്‍ഷിക മേഖലയ്ക്ക് കനത്ത നാശനഷ്ടമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ 81.2 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. കോന്നില്‍ 97 മില്ലീ മീറ്ററും കുരുടാമണ്ണില്‍  65.4 മില്ലി മീറ്ററും പമ്പയില്‍ 12 മില്ലിമീറ്ററും കക്കിയില്‍ 17 മില്ലീമീറ്റും മഴ ലഭിച്ചു. ശരാശരി ജൂണ്‍ ഒന്നു മുതല്‍ സപ്തംബര്‍ 14 വരെ 1552.6 മില്ലീ മീറ്റര്‍ മഴ പ്രതീക്ഷിച്ചിരുന്നിടത്ത് 1478. 7 മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചത്. 4.76 ശതമാനം മഴയുടെ കുറവാണ് ഇപ്പോഴുള്ളത്. വൈദ്യുതി പ്രതിസന്ധി മുന്നില്‍ കണ്ട് ശബരിഗിരി പദ്ധതിയില്‍ നിന്നുള്ള ഉല്‍പാദനം വെട്ടിക്കുറച്ച് പരമാവധി ജലം സംഭരിക്കുകയാണ് കെഎസ്ഇബി ലിമിറ്റഡ്. എന്നാല്‍ കക്കാട്, അള്ളുങ്കല്‍, കാരികയം, മണിയാര്‍, പെരുനാട് പദ്ധതികളില്‍ നിന്നും പരമാവധി വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുമുണ്ട്. പമ്പ, അച്ചന്‍കോവിലാര്‍, കല്ലാര്‍, കക്കാട്ടാര്‍, കല്ലടയാര്‍  തുടങ്ങിയ നദികളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss