|    Aug 14 Tue, 2018 11:54 am
FLASH NEWS

ജില്ലയില്‍ മഴ വീണ്ടും ശക്തമായി; പീച്ചി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി

Published : 9th August 2018 | Posted By: kasim kzm

തൃശൂര്‍: ഒരിടവേളയ്ക്ക് ശേഷം ജില്ലയില്‍ കനത്ത മഴ തുടരുന്നു. നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് പീച്ചി ഡാമിന്റെ ഷട്ടര്‍ 15 ഇഞ്ചായി ഉയര്‍ത്തി. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഷട്ടര്‍ വീണ്ടും ഉയര്‍ത്തിയത്. മണലിപുഴയുടെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു.
ഡാമുകള്‍ തുറന്നതോടെ ചാലക്കുടി പുഴയിലെ ജലവിതാനം ഉയര്‍ന്നു. കൂടപ്പുഴ തടയണ നിറഞ്ഞൊഴുകി. തടയണയുടെ സമീപത്തെ റോഡും വെള്ളത്തിനടിയിലായി. വെള്ളത്തിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങളും പ്രദേശത്ത് അടിഞ്ഞുകൂടുന്നുണ്ട്. വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെയൊണ് ഡാമുകള്‍ തുറന്നത്. ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ നാലരയടി ഉയര്‍ത്തി. പൊരിങ്ങല്‍കുത്ത് ഡാമിന്റെ മുഴുവന്‍ ഷട്ടറുകള്‍ക്ക് പുറമെ സ്യൂയസ് ഷട്ടറും 45 അടി ഉയരത്തിലാണ് തുറന്നിരിക്കുന്നത്.
കനത്ത മഴയെ തുടര്‍ന്ന് അതിരപ്പിള്ളി പ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചു. ഒരാഴ്ച മുമ്പ് തുറന്ന് കൊടുത്ത കേന്ദ്രങ്ങളാണ് ഇപ്പോള്‍ വീണ്ടും അടച്ചത്.കനത്ത മഴയെ തുടര്‍ന്ന് വാഴാനി ഡാം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഡാമിന്റെ നാല് ഷട്ടറുകളാണ് ആറിഞ്ച് വീതം തുറന്നത്. മണിക്കൂറില്‍ മൂന്ന് സെന്റീമീറ്ററോളം വെള്ളമാണ് ഡാമില്‍ ഉയരുന്നത്. ഇന്നലെ മാത്രം വാഴാനിയില്‍ പതിനൊന്ന് സെന്റീമീറ്റര്‍ മഴ ലഭിച്ചു. ഡാമിലെ പരമാവധി ജലനിരപ്പ് 62.48 മീറ്ററാണ്. വടക്കാഞ്ചേരി പുഴയുടെ ഇരുകരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss