|    Dec 10 Mon, 2018 4:36 pm
FLASH NEWS

ജില്ലയില്‍ മയക്കുമരുന്ന് വില്‍പന വ്യാപകം : കോട്പ ആക്ട് പ്രകാരം 365 കേസുകള്‍

Published : 24th September 2017 | Posted By: fsq

 

പത്തനംതിട്ട: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വ്യാപകമായി മയക്കുമരുന്ന് വില്‍വന നടക്കുന്നതായി പരാതികള്‍ ഉള്ള സാഹചര്യത്തില്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ ഉണ്ടായണമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ നിര്‍ദേശം നല്‍കി. വ്യാജമദ്യ നിയന്ത്രണം സംബന്ധിച്ച് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ജില്ലയിലെ വിവിധ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വിതരണം വ്യാപകമായി നടക്കുന്നതായി യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സ്‌കൂളുകള്‍, കോളജുകള്‍ തുടങ്ങി യുവജനങ്ങള്‍ ഏറെയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി. ഓണക്കാലത്ത് എക്‌സൈസ്് വകുപ്പ് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ കോട്പ ആക്ട് പ്രകാരം 365 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 73000 രൂപ പിഴ ചുമത്തിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ മുഹമ്മദ് റഷീദ് യോഗത്തില്‍ അറിയിച്ചു. ജില്ലയില്‍ കഴിഞ്ഞ ഒരുമാസക്കാലയളവില്‍ 961 റെയിഡുകള്‍ നടത്തി 148 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 13 എന്‍ഡിപിഎസ് കേസുകളിലടക്കം 151 പ്രതികളെ അറസ്റ്റു ചെയ്തു. 186 ലിറ്റര്‍ വിദേശമദ്യം, 10.35 ലിറ്റര്‍ ബിയര്‍, 375 ലിറ്റര്‍ കോട, 212.2 ലിറ്റര്‍ വ്യാജ അരിഷ് ടം, 22 ലിറ്റര്‍ കള്ള്, 44.3 ലിറ്റര്‍ ചാരായം 67.7 ലിറ്റര്‍ വ്യാജമദ്യം എന്നിവയും കണ്ടെടുത്തു. വിദേശ മദ്യശാലകള്‍, ബിയര്‍ വൈന്‍ പാര്‍ലറുകള്‍, ബാര്‍ ഹോട്ടലുകള്‍, കള്ളുഷാപ്പുകള്‍ എന്നിവിടങ്ങളിലായി 709 പരിശോധനകള്‍ നടത്തി. ഇക്കാലയളവില്‍  മദ്യപിച്ച് വാഹനം ഓടിച്ചതിന് 1502 കേസുകളും. പൊതുസ്ഥലത്ത് മദ്യപിച്ചതിന് 343 കേസുകളും രജിസ്റ്റര്‍ ചെയ്തു. യോഗത്തില്‍ നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍ പ്രദീപ് കുമാര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss