|    Nov 21 Wed, 2018 5:06 am
FLASH NEWS

ജില്ലയില്‍ മന്തുരോഗ വ്യാപനം കുറയുന്നു

Published : 9th August 2018 | Posted By: kasim kzm

പാലക്കാട്: ദേശീയ മന്തുരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ബോധവല്‍ക്കരണ പരിപാടി ജില്ലയില്‍ ലക്ഷ്യത്തിലേക്ക്. സംസ്ഥാനത്ത് മന്തുരോഗ വ്യാപനത്തോത് കൂടിയ പാലക്കാട്ട് ഈ വര്‍ഷവും മന്ത് രോഗ സമൂഹ ചികില്‍സ പദ്ധതിയുടെ ഭാഗമായി അല്‍ബന്റസോള്‍ ഗുളിക വിതരണവും ബോധവല്‍കരണവും സംഘടിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കഴിഞ്ഞ 2015, 2016, 2017 വര്‍ഷത്തിലെ കണക്കുകളില്‍ ജില്ലയില്‍ മന്ത് രോഗ വ്യാപനത്തോത് കുറയുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നേരത്തെ രോഗ വ്യാപനത്തോത് കൂടുതലായി കണ്ടെത്തിയ പാലക്കാട് നഗരസഭയിലെയും സമീപത്തെ 18 പഞ്ചായത്തുകളിലെയും 10 കേന്ദ്രങ്ങളില്‍ ഈ വര്‍ഷം നടത്തിയ രാത്രികാല രക്ത പരിശോധനയില്‍ രണ്ടിടത്ത് മാത്രമാണ് രോഗ വ്യാപന തോത് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുള്ളത്. കുഴല്‍മന്ദം, ആലത്തൂര്‍ മേഖലകളിലാണ് മൈക്രോഫൈലേറിയ റേറ്റ് ഒന്നില്‍ കൂടുതല്‍ കണ്ടെത്തിയിട്ടുള്ളത്.
ആലത്തൂര്‍ 1.1ഉം കുഴല്‍മന്ദം 1.2ശതമാനവുമാണ് കണ്ടെത്തിയത്. അതേ സമയം, ജില്ലയിലെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ ആകെ രോഗ വ്യാപന തോത് 0.6ശതമാനം മാത്രമാണ്. ഇത് ആശാവഹമായ കാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ പി റീത്ത അറിയിച്ചു. എന്നാല്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയുടെ ഫലം അശങ്കാജനകവുമാണ്. ഇവിടങ്ങളില്‍ രോഗ വ്യാപന തോത് 3.2ശതമാനമാണ്. ദേശീയ മന്തുരോഗ നിവാരണ സമൂഹ ചികില്‍സ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10ന് ജില്ലാ ആശുപത്രിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി നിര്‍വഹിക്കും.
നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ അധ്യക്ഷത വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ പി റീത്ത, ജില്ല സര്‍വയലന്‍സ് ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ. ജി അശ്വിന്‍, ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് ബയോളജിസ്റ്റ് വി എം രവീന്ദ്രനാഥ്, ജില്ല മലേറിയ ഓഫിസര്‍ കെ എസ് രാഘവന്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss