|    Dec 19 Wed, 2018 2:55 am
FLASH NEWS

ജില്ലയില്‍ ഭീതി വിതച്ച് കാറ്റും മഴയും തുടരുന്നു

Published : 15th August 2018 | Posted By: kasim kzm

കോഴിക്കോട്: മഴയും കാറ്റും കനത്തതോടെ ജില്ലയുടെ ഭൂരിപക്ഷം മേഖലകളും കനത്ത ഭീതിയില്‍. മലയോര മേഖലയില്‍ നിരവധിയിടങ്ങളില്‍് മണ്ണിടിച്ചിലുണ്ടായി. കടല്‍ പ്രക്ഷുബ്ധമായതോടെ തീരദേശവും ഭീതിയിലാണ്. ജില്ലയുടെ മലയോര പ്രദേശങ്ങളിലുള്‍പ്പെടെ നില്‍ക്കാത്ത പേമാരിയാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും മഴയോടൊപ്പം ശക്തമായ കാറ്റും വീശിയടിച്ചത് ആളുകളെ ഏറെ ആശങ്കയിലാക്കി.
കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ വളരെ ശക്തമായതിനാല്‍ കൂടുതല്‍ വെള്ളം തുറന്നു വിടേണ്ട സാഹചര്യമാണുള്ളത്. മഴകുറഞ്ഞതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വീട്ടിലേക്ക് പോയ പലരും ഞായറാഴ്ച രാത്രിമുതല്‍ മഴ വീണ്ടും ശക്തി പ്രാപിച്ചതോടെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് തന്നെ തിരിച്ചെത്തി.
ഫറോക്ക്, മാവൂര്‍, താമരശ്ശേരി, കാരശ്ശേരി, കുറ്റിയാടി ഭാഗങ്ങളിലും നഗരത്തിലും ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെട്ടത്. മഴയ്‌ക്കൊപ്പം മലവെള്ളപ്പാച്ചിലും കൂടി ആയതോടെ തോടുകളും പുഴകളുമെല്ലാം കരകവിഞ്ഞു. കൃഷി സ്ഥലങ്ങളും പാടങ്ങളും പൂര്‍ണമായും വെള്ളത്തിനടിയിലായി. പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്.
നിരവധി മരങ്ങളാണ് കടപുഴകി വീണത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുന്നതിനാല്‍ മലയോര മേഖലയിലും പുഴയോരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss