|    Jul 18 Wed, 2018 8:17 pm
FLASH NEWS

ജില്ലയില്‍ ബാങ്ക് വായ്പാ വിതരണത്തില്‍14 ശതമാനം വര്‍ധന

Published : 15th September 2017 | Posted By: fsq

 

കല്‍പ്പറ്റ: ജില്ലയില്‍ ബാങ്കുകള്‍ വഴി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 14 ശതമാനം വായ്പ കൂടുതല്‍ നല്‍കിയതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം. കല്‍പ്പറ്റ വൈന്‍ഡ് വാലിയില്‍ നടന്ന യോഗം എം ഐ ഷാനവാസ് എംപി ഉദ്ഘാടനം ചെയ്തു. സി കെ ശശീന്ദ്രന്‍ എംഎല്‍എ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 697 കോടി രൂപ കൂടുതലായി ബാങ്കുകള്‍ വായ്പ അനുവദിച്ചു. 5521 കോടി രൂപയാണ് ജൂണ്‍ 30 വരെ ജില്ലയിലെ വിവിധ ബാങ്കുകള്‍ വായ്പയായി അനുവദിച്ചത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 4824 കോടി രൂപയായിരുന്നു. ബാങ്കുകള്‍ 4586 കോടി രൂപ നിക്ഷേപ ഇനത്തില്‍ സമാഹരിച്ചു. മുന്‍വര്‍ഷം ഇത് 4277 കോടി രൂപയായിരുന്നു. 309 കോടി രൂപയുടെ നിക്ഷേപ വര്‍ധനവുണ്ടായി. നോണ്‍ റസിഡന്‍സ് നിക്ഷേപം 603 കോടിയാണ്. നിക്ഷേപ-വായ്പാ അനുപാതം സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. സംസ്ഥാന ശരാശരി 63 ശതമാനമായപ്പോള്‍ ജില്ലയില്‍ 120 ശതമാനമാണ്. 3016 കോടിയാണ് കാര്‍ഷിക  അനുബന്ധ മേഖലയില്‍ വായ്പാ വിതരണത്തിനായി ബാങ്കുകള്‍ ഈ വര്‍ഷം ലക്ഷ്യമിടുന്നത്. ഇതില്‍ 595 കോടി രൂപ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ചെലവഴിക്കാന്‍ ബാങ്കുകള്‍ക്ക് സാധിച്ചു.  ഇക്കാലയളവില്‍ കാര്‍ഷികേതര വായ്പയായി 85 കോടി രൂപയും മറ്റ് മുന്‍ഗണന വായ്പയായി 103 കോടി രൂപയും മുന്‍ഗണനേതര വിഭാഗത്തില്‍ 60 കോടി രൂപയും നല്‍കി. വിദ്യാഭ്യാസ വായ്പയിനത്തില്‍ ജൂണ്‍ 30ന് അവസാനിച്ച ആദ്യപാദത്തില്‍ 166 അക്കൗണ്ടുകളിലായി 4.34 കോടി രൂപ വായ്പ അനുവദിച്ചു. ലീഡ് ബാങ്ക് മാനേജര്‍ എം ഡി ശ്യാമള, ആര്‍ആര്‍ ഡെപ്യൂട്ടി കലക്ടര്‍ വിജയലക്ഷ്മി, കനറാ ബാങ്ക് അസി. ജനറല്‍ മാനേജര്‍ സി രവീന്ദ്രനാഥന്‍, നബാര്‍ഡ് അസി. ജനറല്‍ മാനേജര്‍ എന്‍ എസ് സജികുമാര്‍, റിസര്‍വ് ബാങ്ക് ലീഡ് ജില്ലാ ഓഫിസര്‍ ഹാര്‍ളിന്‍ ഫ്രാന്‍സിസ് ചിറമേല്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss