|    Oct 18 Wed, 2017 3:52 am
FLASH NEWS

ജില്ലയില്‍ പോറ്റിവളര്‍ത്തല്‍ പ്രോല്‍സാഹിപ്പിക്കാന്‍ പുതിയ പദ്ധതി

Published : 19th November 2016 | Posted By: SMR

തിരുവനന്തപുരം: അച്ഛനമ്മമാര്‍ക്കു പല കാരണങ്ങള്‍ കൊണ്ടും കൂടെനിര്‍ത്താന്‍ കഴിയാത്ത കുട്ടികളെ മറ്റൊരു കുടുംബത്തില്‍ വളര്‍ത്തുന്ന പോറ്റിവളര്‍ത്തില്‍ (ഫോസ്റ്റര്‍ കെയര്‍) പദ്ധതി ഊര്‍ജിതപ്പെടുത്തുന്നതിനായി ജില്ലയില്‍ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായി ജില്ലാ ശിശുസംരക്ഷണ യൂനിറ്റ് “സനാഥബാല്യം” എന്ന പേരില്‍ പുതിയ പദ്ധതിക്ക് തുടക്കംകുറിക്കുന്നു. അടുത്ത ഒരു വര്‍ഷ കാലയളവില്‍ ബാലനീതി നിയമപ്രകാരം 33 സ്ഥാപനങ്ങളില്‍ നിന്നായി 100 കുട്ടികളെ പോറ്റിവളര്‍ത്തലിനു നല്‍കുകയാണ് ലക്ഷ്യം. ജില്ലയില്‍ പോറ്റിവളര്‍ത്തല്‍ രീതിയില്‍ പുനരധിവസിപ്പിക്കപ്പെട്ട 48 കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമത്തോടനുബന്ധിച്ചാണു പുതിയ പദ്ധതി. ഇന്ന് രാവിലെ 11നു പൂജപ്പുര സര്‍ക്കാര്‍ ബാലമന്ദിരത്തില്‍ നടക്കുന്ന ചടങ്ങില്‍ പദ്ധതി രൂപരേഖ പ്രകാശനം ചെയ്യും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ ശോഭാ കോശി നിര്‍വഹിക്കും. സാമൂഹികനീതി വകുപ്പ് സെക്രട്ടറി എ ഷാജഹാന്‍  അധ്യക്ഷത വഹിക്കും. ഭാഗ്യലക്ഷ്മി, ഫാ. ജോയ് ജെയിംസ്, എ എസ് ഗണേഷ് കുമാര്‍, ഡോ. എല്‍ ആര്‍ മധുജന്‍, എ ഷീല, എം രാജഗോപാല്‍, എം വേണുക്കുട്ടന്‍, സുബൈര്‍ കെ കെ, ശ്രീജ എസ് സംസാരിക്കും. ഫാ. ഫിലിപ് പരേക്കാട്ട്, ടി വി അനുപമ എന്നിവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. നിലവില്‍ ജില്ലയില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ 48 കുട്ടികള്‍ തിരുവനന്തപുരം ചൈല്‍ഡ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പോറ്റിവളര്‍ത്തല്‍ പദ്ധതി പ്രകാരം വിവിധ വീടുകളിലായി വളര്‍ന്നുവരുന്നു. ഇതിന്റെ തുടര്‍നടത്തിപ്പിനായി ബാലനീതി സ്ഥാപന മേധാവികളുടെ യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക