|    Oct 19 Fri, 2018 12:32 am
FLASH NEWS

ജില്ലയില്‍ പോപുലര്‍ ഫ്രണ്ട് വാഹനജാഥ 25 മുതല്‍

Published : 23rd September 2017 | Posted By: fsq

 

കോട്ടയം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം തടയാനുള്ള നീക്കത്തിനെതിരേ ‘ഞങ്ങള്‍ക്കും പറയാനുണ്ട്’ എന്ന പ്രമേയത്തില്‍ ഒക്ടോബര്‍ ഏഴിന് തിരുവനന്തപുരത്തു നടക്കുന്ന മഹാസമ്മേളനത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈമാസം 25 മുതല്‍ വാഹന ജാഥകള്‍ സംഘടിപ്പിക്കും. 25ന് മുണ്ടക്കയത്തു നിന്ന് ആരംഭിക്കുന്ന വാഹനജാഥ കാഞ്ഞിരപ്പള്ളി, എരുമേലി, ഈരാറ്റുപേട്ട, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം നാലിന് കോട്ടയത്തു സമാപിക്കും. വാഹനജാഥയോടൊപ്പം തെരുവു നാടകം, ബൈക്ക് റാലി, കോര്‍ണര്‍ മീറ്റിങുകള്‍ എന്നിവയുമുണ്ടാവുമെന്നു ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഹിന്ദുത്വ ഫാഷിസത്തിനെതിരേ ഉയര്‍ന്നുവരുന്ന ശബ്ദങ്ങളെ ഒന്നൊന്നായി ഇല്ലായ്മ ചെയ്യുന്ന ഭീതിതമായ സ്ഥിതി വിശേഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ മാര്‍ഗങ്ങളിലൂടെ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള കേന്ദ്രനീക്കം ഇതിന്റെ ഭാഗമാണ്. രാഷ്ട്രീലക്ഷ്യങ്ങള്‍ക്കായുള്ള ഇത്തരം കുല്‍സിത ശ്രമങ്ങളെ സംഘടന ജനകീയമായി പ്രതിരോധിക്കും. ഒരുവിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ച് പോപുലര്‍ ഫ്രണ്ടിനെതിരേ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ ഒരുവശത്ത് നടക്കുമ്പോള്‍, മറുവശത്ത് അധികാരത്തിന്റെ പിന്‍ബലത്തില്‍ എന്‍ഐഎ പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ സമ്മര്‍ദ്ദത്തിലാക്കി സംഘടനയ്‌ക്കെതിരേ നീക്കം നടത്തുകയാണ് ഹിന്ദുത്വ ഭരണകൂടം ചെയ്യുന്നത്. എന്‍ഐഎ സമര്‍പ്പിച്ചെന്ന് പറയുന്ന റിപോര്‍ട്ട് ഉദ്ധരിച്ച് ടൈംസ് ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിവച്ച ദുഷ്പ്രചാരണമാണ് മറ്റു മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നത്. തികഞ്ഞ മുന്‍വിധിയോടെ കൈകാര്യം ചെയ്യുന്ന ഇത്തരം വാര്‍ത്തകളില്‍ ഉന്നയിച്ചിരിക്കുന്ന ആക്ഷേപങ്ങളില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് നിറയുന്നതെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഐഎസ്സുമായി ബന്ധപ്പെട്ട് സംഘടനയ്‌ക്കെതിരേ അന്വേഷണ ഏജന്‍സികളില്‍ നിന്ന് ഒരു നടപടിയുമുണ്ടായിട്ടില്ല. ദുരൂഹ സംഘങ്ങളെ കുറിച്ചും സമൂഹ മാധ്യമങ്ങള്‍വഴി അവര്‍ ഒരുക്കുന്ന കെണിയുടെ അപകടത്തെ കുറിച്ചും വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇത്തരം ആശയക്കാര്‍ക്കു പോപുലര്‍ ഫ്രണ്ടില്‍ യാതൊരു ഇടവുമില്ല. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണി ഹ്നിദുത്വഫാഷിസമാണെന്ന സംഘടനയുടെ നിലപാട് സുതാര്യവും വ്യക്തവുമാണ്. അതുകൊണ്ടുതന്നെയാണ് കേന്ദ്രസര്‍ക്കാര്‍ പോപുലര്‍ഫ്രണ്ടിനെ ലക്ഷ്യംവയ്ക്കുന്നത്. ഹിന്ദുത്വഫാഷിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന ലൗ ജിഹാദ് ആരോപണം, സംസ്ഥാന പോലിസിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി തന്നെ തള്ളിക്കളഞ്ഞതാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഭാരവാഹികള്‍ വ്യക്തമാക്കി. പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സി എച്ച് നിസാര്‍ മൗലവി, ജില്ലാ സെക്രട്ടറി കെ എം ഉസ്്മാന്‍, കോട്ടയം ഡിവിഷന്‍ പ്രസിഡന്റ് കെ ഐ അബ്്ദുര്‍റഹിം, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എം സിദ്ദീഖ്, സഫറുല്ലാഖാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss