|    Jan 25 Wed, 2017 5:03 am
FLASH NEWS

ജില്ലയില്‍ പോക്കറ്റടി വ്യാപകം: ജാഗ്രതാ നിര്‍ദേശവുമായി പോലിസ്‌

Published : 10th January 2017 | Posted By: fsq

 

പൊന്നാനി: പൊന്നാനി, പെരുമ്പടപ്പ്, ചങ്ങരംകുളം, കുറ്റിപ്പുറം, വളാഞ്ചേരി, തിരൂര്‍ പോലിസ് സ്റ്റേഷനുകള്‍ക്കു കീഴില്‍ പോക്കറ്റടി വര്‍ധിച്ചു. നിരവധി പരാതികളാണ് ഇതു സംബന്ധമായി ലഭിക്കുന്നത്. ഇതോടെ തിരൂര്‍, വളാഞ്ചേരി, പൊന്നാനി സിഐമാരുടെ നേതൃത്വത്തില്‍ പോക്കറ്റടിക്കാര്‍ക്കെതിരേ നടപടികളും ശക്തമാക്കി. പ്രദേശത്തെ പ്രധാന പോക്കറ്റടിക്കാരുടെ ഫോട്ടോ ഉള്‍പ്പെടെ പുറത്തുവിട്ടാണ് പോലിസ് ജാഗ്രത കാണിക്കുന്നത്. തുടക്കമെന്ന നിലയില്‍ സോഷ്യല്‍ മീഡിയ വഴിയാണ് ഫോട്ടോയും പോക്കറ്റടിക്കാരുടെ പേരുകളും പുറത്തു വിട്ടിട്ടുള്ളത്. നിരവധി തവണ പോക്കറ്റടി കേസില്‍ പിടിക്കപ്പെട്ടിട്ടുള്ളവരാണിവര്‍. വളരെ സമര്‍ഥമായി പോക്കറ്റടിക്കാന്‍ കഴിവുള്ള ഇവരെ എളുപ്പത്തില്‍ പിടിക്കാനാവില്ല. അടുത്ത ദിവസം തന്നെ ഇവരുടെ ഫോട്ടോ പതിച്ച പോസ്റ്റുകള്‍ ബസ്സില്‍ പതിക്കും. പ്രധാനപ്പെട്ട 10 പോക്കറ്റടിക്കാരുടെ ഫോട്ടോ സഹിതമാണ് പോലിസ് വിവരങ്ങള്‍ പുറത്തുവിട്ടത്. സണ്ണി, ഹൈദരലി, ആബിദ്, ഹനീഫ, റജദ്, ഷഫീഖ്, അസീസ്, അനില്‍കുമാര്‍, സൈനു, ലത്വീഫ് എന്നിവരുടെ ഫോട്ടോയും വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വിട്ടത്. മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ പോക്കറ്റടി പതിവാക്കിയ ഈ സംഘത്തില്‍ കണ്ണികള്‍ വേറെയുമുണ്ട്. വര്‍ഷങ്ങളായി കോട്ടക്കല്‍, മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍ പോക്കറ്റടി പതിവാക്കിയ ഈ സംഘം കഴിഞ്ഞ ആറു മാസമായി പൊന്നാനി, തിരൂര്‍, ചങ്ങരംകുളം, വളാഞ്ചേരി ഭാഗങ്ങളിലാണ് പോക്കറ്റടിക്കുന്നത്. കൃത്യമ തിരക്കുകള്‍ ഉണ്ടാക്കി പോക്കറ്റടിക്കുന്നതാണ് ഇവരുടെ രീതി. ബ്ലേഡ് പൊട്ടിച്ച് കഷണങ്ങളാക്കി ഇവര്‍ നാവിനിടയില്‍ സൂക്ഷിക്കും. പിടിക്കപ്പെടുമെന്നായാല്‍ ഇത് ശക്തിയായി മുഖത്തേയ്ക്ക് തുപ്പി രക്ഷപ്പെടുന്നതാണ് ഇവരുടെ രീതി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക