|    Jan 17 Tue, 2017 6:33 am
FLASH NEWS

ജില്ലയില്‍ പനിബാധിതരുടെ എണ്ണത്തില്‍ വര്‍ധന

Published : 12th July 2016 | Posted By: SMR

മാനന്തവാടി: പനി ബാധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയവരുടെ എണ്ണം വര്‍ധിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ 10 വരെ ചികില്‍സ തേടിയെത്തിയത് 67,791 പേര്‍. ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നേരിയ വര്‍ധനവുണ്ടായി. സ്വകാര്യ ആശുപത്രികളില്‍ ചികില്‍സസ തേടിയവരുടെ കണക്കുകള്‍ കൂടിയാവുമ്പോള്‍ പനി ബാധിച്ചവരുടെ എണ്ണം കുടും. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ 75,090 പേരാണ് പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയത്. ഈ വര്‍ഷം ഇതുവരെ 92 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 59 പേര്‍ക്ക് എലിപ്പനിയും 15 പേര്‍ക്ക് മലേറിയയും ബാധിച്ചതായാണ് കണക്ക്.
കാലവര്‍ഷം ആരംഭിച്ച ജൂണില്‍ 14,137 പേര്‍ക്ക് പനി ബാധിക്കുകയും 22 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തപ്പോള്‍ ജൂലൈയില്‍ മമാത്രം ഇതുവരെ 5,069 പേര്‍ പനി ബാധിച്ച് ചികില്‍സ തേടുകയും അഞ്ചു പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷം ജൂലൈ 30 വരെ 70 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. കര്‍ണാടകയില്‍ ജോലി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി പോവുന്നവര്‍ക്കാണ് കൂടുതലായും ഡെങ്കിപ്പനി ബാധിക്കുന്നത്. കടുത്ത പനി, തലവേദന, കണ്ണിന്റെ മുകള്‍ഭാഗത്ത് വേദന, തൊലിപ്പുറത്ത് പാട്ടുകള്‍, പേശിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. കൊതുകുകളാണ് ഡെങ്കിപ്പനിക്ക് പ്രധാന കാരണം.
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ എത്തി ചികില്‍സ തേടണമെന്നും കൊതുകുകള്‍ പെറ്റുപെരുകുന്നതിനുള്ള സാഹചര്യങ്ങള്‍ പൂര്‍ണമായി ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ ഫോഗിങ്, സ്‌പ്രേയിങ് തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഡെങ്കിപ്പനി ബാധിച്ചുള്ള മരണം സമീപകാലങ്ങളിലൊന്നും ജില്ലയില്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക