|    Jan 18 Wed, 2017 11:49 pm
FLASH NEWS

ജില്ലയില്‍ പണിമുടക്ക് പൂര്‍ണം

Published : 3rd September 2016 | Posted By: SMR

പാലക്കാട്: സംയുക്ത ട്രേഡ് യൂനിയന്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണമായിരുന്നു. എങ്ങും അക്രമ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലിസ് അറിയിച്ചു. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.
മെഡിക്കല്‍ ഷോപ്പുകളും ആശുപത്രി കാന്റീനുകളും മാത്രമാണ് പ്രവര്‍ത്തിച്ചത്. പെട്രോള്‍ പമ്പുകളും അടഞ്ഞുകിടന്നു. ഉച്ച വരെ നിരത്തുകള്‍ വിജനമായിരുന്നു. ഉച്ചയ്ക്ക് ശേഷം മാത്രമാണ് ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയത്. റെയില്‍വേ സ്റ്റേഷനിലെത്തിയ യാത്രക്കാര്‍ തുടര്‍ യാത്രയ്ക്ക് വാഹനങ്ങള്‍ ലഭ്യമാവാതെ വലഞ്ഞു. സര്‍ക്കാര്‍ ഓഫിസുകളിലെ ഹാജര്‍ നില നന്നേ കുറവായിരുന്നു. പണിമുടക്ക് അനുകൂലികള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനങ്ങള്‍ നടത്തി.
മണ്ണാര്‍ക്കാട്: സംയുക്ത ട്രേഡ് യൂനിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിനോട് അനുബന്ധിച്ച് മണ്ണാര്‍ക്കാട് ടൗണില്‍ പ്രകടനം നടത്തി.
പി കെ ശശി എംഎല്‍എ, പി ആര്‍ സുരേഷ്, നാസര്‍ കൊമ്പത്ത്, കെ പി മസൂദ്, ടി ആര്‍ സെബാസ്റ്റ്യന്‍, നാസര്‍ പാതാക്കര, സി പി പുഷ്പാനന്ദന്‍  നേതൃത്വം നല്‍കി.
ആലത്തൂര്‍: ദേശീയ പണിമുടക്കിനോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ ആലത്തൂര്‍ ടൗണില്‍ പ്രകടനവും ധര്‍ണയും നടത്തി. ദേശീയ മൈതാനിയില്‍ നടന്ന ധര്‍ണ സിപിഎം ഏരിയ സെക്രട്ടറി വി ചെന്താമരാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ബ്ലോക്ക് പ്രസിഡന്റ് എം മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. കെ ഡി പ്രസേനന്‍ എംഎല്‍എ, സിഐടിയു ജില്ല വൈസ് പ്രസിഡന്റുമാരായ കെ എന്‍ നാരായണന്‍, ടി എം ജമീല, ഡിവിഷന്‍ കമ്മിറ്റി അംഗം കെ എന്‍ കുട്ടപ്പന്‍, തങ്കമണി, എം എം എ ബക്കര്‍,  ഡിവിഷന്‍ സെക്രട്ടറി കെ മാണിക്യന്‍ ,സി രാഘവന്‍ സംസാരിച്ചു.
ധര്‍ണ്ണയോടനുബന്ധിച്ച് തൊഴിലാളികള്‍ ഭക്ഷണം പാകം ചെയ്ത് വിതരണം നടത്തിയും കലാപ്രകടനങ്ങള്‍ കൊണ്ടും സജീവമായിരുന്നു. വിവിധ മേഖലയിലുള്ള നിരവധി തൊഴിലാളികള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരകേന്ദ്രത്തിലെത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക