|    Oct 19 Thu, 2017 2:02 am
FLASH NEWS

ജില്ലയില്‍ പണിമുടക്ക് പൂര്‍ണം

Published : 3rd September 2016 | Posted By: SMR

കല്‍പ്പറ്റ: 10 കേന്ദ്ര ട്രേഡ് യൂനിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി.
വാഹനം തടയാന്‍ പണിമുടക്കനുകൂലികള്‍ രംഗത്തിറങ്ങിയതോടെ ഇതും നിലച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുള്‍പ്പടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിച്ചില്ല. ഗ്രാമപ്രദേശങ്ങളിലടക്കം കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ജില്ലയിലെ പ്രധാന തൊഴില്‍ മേഖലയായ തോട്ടംമേഖല, മോട്ടോര്‍ മേഖല, നിര്‍മാണമേഖല, കാര്‍ഷികമേഖല എന്നിവയെല്ലാം പണിമുടക്കില്‍ സ്തംഭിച്ചു.  വ്യാപാരികളും വ്യവസായികളും പണിമുടക്കിനോട് സഹകരിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്ക്, ഇന്‍ഷുറന്‍സ്, തപാല്‍, ടെലികോം മേഖലകളൊന്നും പ്രവര്‍ത്തിച്ചില്ല. പണിമുടക്കിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളികള്‍ പ്രകടനം നടത്തി. 16 കേന്ദ്രങ്ങളില്‍ സംയുക്ത ട്രേഡ് യൂനിയന്‍ നേതൃത്വത്തില്‍ സത്യഗ്രഹം നടത്തി. കല്‍പ്പറ്റയില്‍ എഐടിയുസി സംസ്ഥാന സെക്രട്ടറി വിജയന്‍ പുനിശ്ശേരി ഉദ്ഘാടനം ചെയ്തു. ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. സി കെ ശശീന്ദ്രന്‍ എംഎല്‍എ, പി പി ആലി, പി കെ മൂര്‍ത്തി, കെ സുഗതന്‍, സാം പി മാത്യു സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക