|    Mar 24 Fri, 2017 5:35 pm
FLASH NEWS

ജില്ലയില്‍ പണിമുടക്ക് പൂര്‍ണം; കലക്ടറേറ്റില്‍ 855 ജീവനക്കാരില്‍ 805 പേര്‍ പണിമുടക്കി

Published : 3rd September 2016 | Posted By: SMR

കാസര്‍കോട്/മഞ്ചേശ്വരം/കാഞ്ഞങ്ങാട്/ചെറുവത്തൂര്‍: വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തിപ്പെടുത്തുക, വ്യവസായ സംരംഭകര്‍ക്ക് നല്‍കുന്ന ഉത്തേജക പാക്കേജുകളെയും ആനുകൂല്യങ്ങളെയും തൊഴിലുമായി ബന്ധപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂനിയന്‍ നേതൃത്വത്തില്‍ നടന്ന 24 മണിക്കൂര്‍ പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം. പണിമുടക്ക് ജനജീവിതത്തേയും ബാധിച്ചു. പണിമുടക്കിയ തൊഴിലാളികള്‍ വിവിധ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ഞിവച്ച് സത്യഗ്രഹം നടത്തി.
മഞ്ചേശ്വരം, ഹൊസങ്കടി, ഉപ്പള, കുമ്പള, ബദിയടുക്ക, കാസര്‍കോട്, മുള്ളേരിയ, ചട്ടഞ്ചാല്‍, മേല്‍പറമ്പ്, ഉദുമ, പള്ളിക്കര, പെരിയ, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ ടൗണുകള്‍ നിശ്ചലമായിരുന്നു. സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും അങ്ങിങ്ങ് ഓടി. എന്നാല്‍ കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവ നിരത്തിലിറങ്ങാത്തതിനാല്‍ ടൗണുകളില്‍ ആളുകള്‍ കുറവായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.
കാസര്‍കോട് നഗരത്തില്‍ ചില ഹോട്ടലുകളും മെഡിക്കല്‍ സ്‌റ്റോറുകളും തുറന്നുപ്രവര്‍ത്തിച്ചു. എന്നാല്‍ മലയോര മേഖലയില്‍ പണിമുടക്ക് പൂര്‍ണ്ണമായിരുന്നു. കലക്ടറേറ്റിലെ റവന്യൂ വിഭാഗത്തില്‍ 855 ജീവനക്കാരില്‍ 50 പേര്‍ മാത്രമാണ് ജോലിക്ക് ഹാജരായത്. മറ്റുള്ളവര്‍ പണിമുടക്കില്‍ പങ്കെടുത്തു. വിദ്യാലയങ്ങളും സര്‍ക്കാര്‍ ഓഫിസുകളും പ്രവര്‍ത്തിച്ചില്ല.
കാലിക്കടവ്, ചെറുവത്തൂര്‍, നീലേശ്വരം, കോട്ടച്ചേരി, ഒടയംഞ്ചാല്‍, ഭീമനടി, കുണ്ടംകുഴി, ബദിയടുക്ക, ചെര്‍ക്കള, ബോവിക്കാനം, പാലക്കുന്ന്, കാസര്‍കോട്, കുമ്പള, ഹൊസങ്കടി എന്നീ കേന്ദ്രങ്ങളില്‍ പ്രകടനം നടന്നു. കാസര്‍കോട് നഗരത്തില്‍ നടത്തിയ പൊതുയോഗം ഐക്യട്രേഡ് യൂനിയന്‍ ജില്ലാ കൗണ്‍വീനര്‍ പി രാഘവന്‍ ഉദ്ഘാടനം ചെയ്തു.
ആര്‍ വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ടി കൃഷ്ണന്‍, അഷറഫ് എടനീര്‍,  സി എച്ച് കുഞ്ഞമ്പു, കരിവെള്ളൂര്‍ വിജയന്‍, സി എം എ ജലീല്‍, സണ്ണിജോസഫ്, ഉദയചന്ദ്രന്‍ നായര്‍, രാധാകൃഷ്ണന്‍, ജയരാജ്, പി ജനാര്‍ദ്ദനന്‍, വി ഭുവനചന്ദ്രന്‍, ടി കെ രാജന്‍ സംസാരിച്ചു. ബിജു ഉണ്ണിത്താന്‍, ജാനകി, മുത്തലീബ് പാറക്കട്ട, കെ ഭാസ്‌ക്കരന്‍, എം രാമന്‍, വി ചന്ദ്രന്‍ അടുക്കം, കെ വി മുരളീധരന്‍ നേതൃത്വം നല്‍കി.
കാഞ്ഞങ്ങാട് നടന്ന പൊതുയോഗം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ വി കൃഷ്ണന്‍, എ ദാമോദരന്‍, കരീം കുശാല്‍നഗര്‍, കെ അമ്പാടി, പി പി രാജു, പ്രസന്ന കുമാരി, അപ്പുക്കുട്ടന്‍ സംസാരിച്ചു. പ്രകടനത്തിന് കാറ്റാടി കുമാരന്‍, ഡി വി അമ്പാടി, സി കെ ബാബുരാജ്, കെ വി കുഞ്ഞമ്പു നേതൃത്വം നല്‍കി. നീലേശ്വരത്ത് കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ എം ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കെ പി സതീഷ് ചന്ദ്രന്‍, എം അസിനാര്‍, ഇബ്രാഹിം പറമ്പത്ത്, സുരേഷ് പുതിയേടത്ത്, കെ കണ്ണന്‍ നായര്‍, കെ തമ്പാന്‍ നായര്‍, സംസാരിച്ചു.  ചെറുവത്തൂരില്‍ എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എ അമ്പൂഞ്ഞി അധ്യക്ഷത വഹിച്ചു.
പി ജനാര്‍ദ്ദനന്‍, കെ കുഞ്ഞിരാമന്‍, കെ ബാലകൃഷ്ണന്‍, ഇ ചന്ദ്രന്‍, എന്‍ വി ദാമോദരന്‍, മുനമ്പത്ത് ഗോവിന്ദന്‍, പി പത്മിനി സംസാരിച്ചു. ഹൊസങ്കടിയില്‍ രാമകൃഷ്ണഷെട്ടിഗാര്‍ ഉദ്ഘാടനം ചെയ്തു. കമലാക്ഷന്‍ അധ്യക്ഷത വഹിച്ചു. ചന്തപ്പമാസ്റ്റര്‍, ജയരാമ ബല്ലംകൂടല്‍, ഗംഗാധരകൊഗെ, ഗണേഷ് സംസാരിച്ചു.
നര്‍ക്കിലക്കാട് ഇ കെ നാരായണന്‍, കെ എസ് കുര്യാക്കോസ്, സി പി ബാബു, സാബുഎബ്രഹാം, എം എം രാജന്‍, കെ ജാനകി, സി പി സുരേശന്‍ സംസാരിച്ചു.മടിക്കൈയില്‍ ബങ്കളം കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ശശീന്ദ്രന്‍ മടിക്കൈ, കാഞ്ഞിരക്കാല്‍ കുഞ്ഞിരാമന്‍, ശ്രീധരന്‍, എസ് പ്രീത, പി നാരായണന്‍ സംസാരിച്ചു.

(Visited 35 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക