|    Sep 20 Wed, 2017 11:53 pm

ജില്ലയില്‍ പച്ചക്കറി ഉല്‍പാദനത്തിന് 4.13 കോടി രൂപയുടെ പദ്ധതി

Published : 17th July 2016 | Posted By: SMR

കോട്ടയം: വിദ്യാര്‍ഥികള്‍ വീട്ടമ്മമാര്‍ ഉള്‍പ്പടെ വിവിധ വിഭാഗത്തില്‍പ്പെട്ടവരെ പങ്കെടുപ്പിച്ച് ജില്ലയില്‍ പച്ചക്കറി ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് കൃഷി വകുപ്പ് 4.13 കോടി രൂപയുടെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു. വീട്ടുവളപ്പില്‍ പച്ചക്കറികൃഷി ചെയ്യുന്നതിന് 25 രൂപ വിലയുള്ള 170000 കിറ്റ് വിത്ത് കൃഷി ഭവന്‍ മുഖേന വിതരണം ചെയ്യും. 57 ലക്ഷം രൂപ ചെലവില്‍ നഗരകൃഷി വികസിപ്പിക്കും.
3200 കുടുംബങ്ങള്‍ക്ക് മട്ടുപ്പാവില്‍ ഗ്രോ ബാഗില്‍ കൃഷി ചെയ്യുന്നതിന് 48 ഉം സ്ഥാപനങ്ങളില്‍ പച്ചക്കറികൃഷി ചെയ്യുന്നതിന് 32 ഉം വിദ്യാലയങ്ങളില്‍ 15 ലക്ഷം രൂപയുടെ പദ്ധതിയും നടപ്പാക്കും.
210 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളുടെ ഗ്രൂപ്പുകള്‍ മുഖേന കൃഷി ചെയ്യുന്നതിന് 4000 രൂപ വീതം നല്‍കും. 45 സ്‌കൂളുകളില്‍ ജലസേചന സൗകര്യം തുടങ്ങുന്നതിന് 4.5 ലക്ഷം രൂപയും സഹായം നല്‍കും. 50 സെന്റ് സ്ഥലത്ത് കൃഷി ചെയ്യാന്‍ താല്‍പര്യള്ള സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ധനസഹായം നല്‍കും. ഇതിനായി 17 ലക്ഷം രൂപയുടെ പദ്ധതിയാണുള്ളത്.
50 പച്ചക്കറി വികസന ക്ലസ്റ്ററുകള്‍ മുഖേന 250 ഹെക്ടറില്‍ കൃഷി ചെയ്യുന്നതിന് 37.5 ലക്ഷം രൂപ സഹായം നല്‍കും. പമ്പ് സെറ്റ്, കൃഷി ഭൂമി, സസ്യസംരക്ഷണ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനും ക്ലസ്റ്ററുകള്‍ക്ക് സഹായം നല്‍കും.
ഇപ്പോള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്ന 47 ക്ലസ്റ്ററുകള്‍ക്ക് ഒരു ലക്ഷം രൂപ വീതം റിവോള്‍വിങ് ഫണ്ട് നല്‍കും. 13.5 ലക്ഷം രൂപ വിനിയോഗിച്ച് 450 ഹെക്ടര്‍ തരിശു നിലത്ത് പച്ചക്കറികൃഷി ആരംഭിക്കും.
സൂക്ഷ്മ ജലസേചനത്തോടൊപ്പം വള പ്രയോഗം നടത്തുന്നതിന് 100 യൂനിറ്റുകള്‍ക്ക് 30,0 00 രൂപ വീതവും മഴമറകള്‍ സ്ഥാപിച്ച് കൃഷിചെയ്യുന്നതിന് 55 ലക്ഷം രൂപയും സഹായം നല്‍കും.
ഓണക്കാലത്ത് ന്യായവില ഉറപ്പ് വരുത്തുന്നതിന് പഴം പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്നും ന്യായവിലയ്ക്ക് വാങ്ങി സംഭരിക്കും.
ഇവ ഗുണഭോക്താക്കള്‍ക്ക് മിതമായ വിലയ്ക്ക് ലഭ്യമാക്കുന്നതിന് കൃഷി വകുപ്പ് നേരിട്ടും കൃഷി ഭവന്‍,ഹോര്‍ട്ടി കോര്‍പ്പ്, വിഎഫ്പിസികെ, ആത്മ വിപണി എഗ്രേഡ് ക്ലസ്റ്റര്‍, ഇക്കോഷോപ്പ് എന്നിവ മുഖേന 89 പച്ചക്കറി വിപണികളും നടത്തും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക