|    Jan 23 Tue, 2018 5:41 am
FLASH NEWS

ജില്ലയില്‍ പകര്‍ച്ചാ വ്യാധികള്‍ക്ക് ശമനമില്ല : രണ്ട് ദിവസത്തിനിടെ 20 പേര്‍ക്ക് ഡങ്കിപ്പനി; കോളറക്കെതിരേ ആരോഗ്യ വകുപ്പ് ജാഗ്രത പ്രഖ്യാപിച്ചു

Published : 4th August 2017 | Posted By: fsq

 

തൃശൂര്‍: ജില്ലയില്‍ പകര്‍ച്ചാ വ്യാധികള്‍ക്ക് ശമനമായില്ല. ഡെങ്കിപ്പനിയും വയറിളക്കവും പടര്‍ന്നു പിടിക്കുന്നു. രണ്ട് ദിവസങ്ങളിലായി 20 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ബുധനാഴ്ച്ച മാത്രം 16 പേര്‍ക്കും ഇന്നലെ നാല് പേര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇരിഞ്ഞാലക്കുട ഏഴ്, അയ്യന്തോള്‍ മൂന്ന്, തൃശൂര്‍ രണ്ട്, മുല്ലശ്ശേരി രണ്ട്, അയ്യന്തോള്‍, പുതുക്കാട്  പുത്തൂര്‍, ഒല്ലൂര്‍, മാടവന, മാള, എന്നിവിടങ്ങളില്‍ ഓരോ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 1472 പേര്‍ പനി ബാധിച്ചും 136 പേര്‍ വയറിളക്കം ബാധിച്ചും ചികിത്സ തേടി. അവണിശ്ശേരി ,തോളൂര്‍, മുണ്ടൂര്‍ എന്നിവിടങ്ങളില്‍ എച്ച്-1 എന്‍-1 ഉം പുത്തന്‍ ചിറയില്‍ മലമ്പനിയും കണ്ടെത്തി. ബുധനാഴ്ച്ച മൂന്ന് പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ പനിയും ഒരാള്‍ക്ക് മലമ്പനിയും സ്ഥിരീകരിച്ചിരുന്നു. അന്ന് തന്നെ 2039 പേര്‍ പനി ബാധിച്ചും 220 പേര്‍ വയറിളക്കം ബാധിച്ചും ചികിത്സ തേടി.അതിനിടെ, പത്തനംതിട്ട മലപ്പുറം ജില്ലകളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കോളറ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് തൃശൂര്‍ ജില്ലയിലും ജാഗ്രത പ്രഖ്യാപിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നതിന്റെ പരിസര പ്രദേശങ്ങളില്‍ താമസിക്കന്നവര്‍ക്ക് വയറിളക്കം പിടിപെട്ടാല്‍ ഉടന്‍ സമീപത്തെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തെയോ ആരോഗ്യ പ്രവര്‍ത്തകരെയോ വിവരം അറിയിക്കണം എന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ സുഹിത അറിയിച്ചു. ജില്ലയിലെ എല്ലാ പൊതു കുടിവെള്ള സ്രോതസുകളും ഉടന്‍ ക്ലോറിനേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ കിണറുകളും അടിയന്തിരമായി ക്ലോറിനേറ്റ് ചെയ്യാന്‍ നടപടിയെടുക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day