|    Jul 22 Sun, 2018 9:57 pm
FLASH NEWS

ജില്ലയില്‍ പകര്‍ച്ചപ്പനി ബാധിതര്‍ വീണ്ടും കൂടുന്നു

Published : 22nd September 2017 | Posted By: fsq

 

കണ്ണൂര്‍: മഴ വീണ്ടും ശക്തമായതോടെ ജില്ലയില്‍ പകര്‍ച്ചപ്പനിയും മറ്റു മഴക്കാല രോഗങ്ങളും വര്‍ധിക്കുന്നു. കുറേ വര്‍ഷത്തിനുശേഷം ഡെങ്കിപ്പനിയും എച്ച്1 എന്‍1 പനിയും ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്തത് ഇക്കുറിയാണ്. എന്നാല്‍ ഇടയ്ക്കു നിയന്ത്രണവിധേയമാണെങ്കിലും ഇടവേളയ്ക്കുശേഷം വീണ്ടും പനി വ്യാപിക്കുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം ജില്ലയില്‍ 12 പേര്‍ക്ക് ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്തു. അതേസമയം, പ്രതിരോധ പ്രവര്‍ത്തനത്തിന് ആവശ്യമായ ജീവനക്കാരില്ലാതെ വിയര്‍ക്കുകയാണ് ജില്ലാ ഹെല്‍ത്ത് കണ്‍ട്രോണ്‍ യൂനിറ്റ്. ജീവനക്കാരുടെ പകുതിയോളം പേര്‍ മാത്രമാണ് ജില്ലാ ആശുപത്രി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലുള്ളത്. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ദിനേന എഴുനൂറോളം പേര്‍ പനിബാധിതരായി ചികില്‍സ തേടിയെത്തുന്നു. സ്വകാര്യ ആശുപത്രികളില്‍ ചികില്‍സയ്‌ക്കെത്തുന്നവരുടെ എണ്ണം ഇതിലും കൂടുതല്‍. മലയോര മേഖലകളിലാണ് പനി കൂടുതലായി റിപോര്‍ട്ട് ചെയ്യുന്നത്. ഡെങ്കിപ്പനിയും എച്ച് 1 എന്‍1  പനിയും കുറവല്ല. കഴിഞ്ഞ എട്ടുമാസത്തിനകം 2000ല്‍ അധികം പേര്‍ക്ക് ഡെങ്കിപ്പനി ലക്ഷണം കണ്ടെത്തി. ഇതില്‍ 420 പേരില്‍ രോഗം സ്ഥിരീകരിച്ചു. ഇതിനകം എട്ടുപേര്‍ മരിച്ചു. 86 എച്ച് 1 എന്‍ 1 ബാധിതരുണ്ടായി. ഇതില്‍ ആറുപേര്‍ മരിച്ചു. 91 പേര്‍ക്ക് മലയേറിയയും കണ്ടെത്തി. അതേസമയം, മറ്റുപല അസുഖങ്ങള്‍കൂടി ഉള്ളവര്‍ക്ക് ഇത്തരം പനിക്കുള്ള ചികില്‍സ സങ്കീര്‍ണമാവുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മട്ടന്നൂര്‍, ഇരിട്ടി, കീഴ്പള്ളി, ആലക്കോട്, അഞ്ചരക്കണ്ടി, പിണറായി കൂടാതെ കണ്ണൂര്‍ നഗരപരിധിയിലും പനി വ്യാപകമായി പിടിപെടുന്നു. എന്നാല്‍ ജില്ലാ ആശുപത്രിയിലെ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ആര്‍എംഒ എന്നിവര്‍ പല കാരണങ്ങളാല്‍ അവധിയിലാണ്. താല്‍ക്കാലിക ജീവനക്കാര്‍ക്കും പകരക്കാര്‍ക്കുമാണ് ആശുപത്രിയുടെ നിയന്ത്രണം. പിഎച്ച്‌സി ഉള്‍പ്പെടെയുള്ള മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss