|    Jun 23 Sat, 2018 4:05 pm
FLASH NEWS

ജില്ലയില്‍ നെല്‍ കര്‍ഷകര്‍ ആത്മഹത്യാ വക്കില്‍

Published : 11th November 2016 | Posted By: SMR

പത്തിരിപ്പാല: നെല്ല് സംഭരണം ജില്ലയില്‍ 80 ശതമാനം പൂര്‍ത്തിയായിട്ടും വില യഥാസമയം ലഭ്യമാകാതെ കര്‍ഷകര്‍ വലയുന്നു. മഴ യഥാസമയം ലഭ്യമാകാത്തതിനാല്‍ ദുരിതത്തിലായ കര്‍ഷകര്‍ക്ക് നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിക്കാത്തതും വില യഥാസമയം ലഭ്യമാകാത്തതുമാണ് ഇരുട്ടടിയാകുന്നത്. സപ്ലൈകോയ്ക്ക് നെല്ല് അളന്ന കര്‍ഷകരാണ് മാസങ്ങള്‍ കഴിഞ്ഞിട്ടും വില കിട്ടാതെ പ്രയാസപെടുന്നത്. 5,20,291.51  ക്വിന്റല്‍ നെല്ലാണ് സപ്ലൈകോ ജില്ലയില്‍ നിന്ന് ഇതുവരെ സംഭരിച്ചത്. കര്‍ഷകര്‍ക്ക് ഇപ്പോഴത്തെ താങ്ങ് വില 21 ,50 പൈസയാണ്. ഒന്നാം വിളയ്ക്ക് നെല്ല് സംഭരണത്തിന്റെ താങ്ങുവില വര്‍ദ്ധിപ്പിക്കുമെന്നും അളന്ന നെല്ലിന്റെ സംഖ്യ രണ്ട് മാസത്തിനകം കാലതാമസമില്ലതെ കൊടുത്തുതീര്‍ക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചരുന്നെങ്കിലും നടപ്പായില്ല. വര്‍ധിച്ച കൈകാര്യ ചിലവ് ഇനത്തില്‍ തീരുമാനാവാതെ മില്ലുടമകള്‍ ഉറച്ചു നിന്നതോടെ ഇപ്പോള്‍ പലയിടങ്ങളിലും സംഭരണം മുടങ്ങിയിരിക്കയുമാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ദുരിതം പേറുന്ന കര്‍ഷകര്‍ക്ക് നെല്ലിന്റെ വില കിട്ടാത്തത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നു. ഈ സാഹചര്യത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി മങ്കര കൃഷിഭവനില്‍ കര്‍ഷക കോണ്‍ഗ്രസ് നടത്തിയ ധര്‍ണ ജില്ലാ സെക്രട്ടറി എം എന്‍ ഗോങ്കുല്‍ ദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിനയന്‍, ബ്ലേക്ക് പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, ഷീബ പങ്കെടുത്തുഅതേസമയം നെല്ലിന്റെ സംഭരണ വില 30 രൂപയാക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് കര്‍ഷക സംഘം ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. ആളിയാര്‍ വെള്ളം യഥാസമയം ലഭ്യമായില്ലെങ്കില്‍ ചിറ്റൂര്‍ താലൂക്കില്‍ വന്‍ കൃഷി നാശമുണ്ടാകുമെന്നും സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു. കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കിസാന്‍സഭ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നാലു അഖിലേന്ത്യാ പ്രചരണജാഥകള്‍ ജമ്മു, കല്‍ക്കത്ത,മധുര, കന്യാകുമാരി എന്നി കേന്ദ്രങ്ങളില്‍ നിന്നാരംഭിക്കും. ഇതോടാനുബന്ധിച്ച് 24ന് ഡല്‍ഹിയില്‍ ലക്ഷകണക്കിന് കര്‍ഷകര്‍ പങ്കെടുക്കുന്ന കിസാന്‍ സംഘര്‍ഷ് റാലിയും സംഘടിപ്പിക്കുമെന്ന് കേരള കര്‍ഷകസംഘം ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡല്‍ഹി റാലിയുടെ പ്രചരണാര്‍ഥം ഈ മാസം നാലിന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച കിസാന്‍ സഭ വൈസ് പ്രസിഡന്റ് ഡോ അശോക് ധവളെ ഉപക്യാപ്റ്റനായും കിസാന്‍സഭ നേതാവ് പി കൃഷ്ണപ്രസാദ് ക്യാപ്റ്റനായുള്ള കിസാന്‍സംഘര്‍ഷ് ജാഥക്ക് 13ന് വൈകീട്ട് 3 ന് പാലക്കാട് കോട്ടമൈതനാത്ത്  സ്വീകരണം നല്‍കും. ജാഥയെ കര്‍ഷകസംഘം നേതാക്കളായ എം എം മണി, കെ വി രാമകൃഷ്ണന്‍, അഡ്വ എസ് പ്രീജ എന്നിവര്‍ സംസ്ഥാനത്ത് അനുഗമിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി കെ സുധാകരന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജോസ്മാത്യു, ശോഭനാപ്രസാദ് പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss