|    Aug 21 Mon, 2017 3:52 pm
FLASH NEWS

ജില്ലയില്‍ തെരുവുനായകളുടെ കടിയേറ്റത് 3,272 പേര്‍ക്ക്

Published : 14th November 2016 | Posted By: SMR

മാനന്തവാടി: ഒമ്പതു മാസത്തിനിടെ ജില്ലയില്‍ തെരുവുനായകളുടെ കടിയേറ്റത് 3,272 പേര്‍ക്കെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. 2016 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. ജില്ലയില്‍ തെരുവുനായകളുടെ എണ്ണം വര്‍ധിക്കുന്നെന്ന കണക്കുകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍ 3,272 പേര്‍ക്ക് കടിയേറ്റെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മാത്രം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ തെരുവുനായയുടെ കടിയേറ്റ് ചികില്‍സ തേടിയത് 102 പേരാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കടിയേറ്റതും മാനന്തവാടി താലൂക്കിലാണ്. എന്നാല്‍, കഴിഞ്ഞ മാസം വരെ പ്രതിരോധ വാക്‌സിനായ ആന്റി റാബിസ് ഇല്ലാത്തതിനാല്‍ നിരവധി പേരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെയാണ് ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും ആവശ്യത്തിന് പ്രതിരോധ വാക്‌സിനുകള്‍ എത്തിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക