|    Feb 24 Fri, 2017 7:23 am

ജില്ലയില്‍ തിരക്കൊഴിയാതെ ബാങ്കുകള്‍

Published : 14th November 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: പഴയ നോട്ടുകള്‍ മാറികിട്ടാനും അക്കൗണ്ടില്‍ നിന്നു പണം എടുക്കുന്നതിനും പോസ്റ്റ് ഓഫിസിലും ബാങ്കുകളിലും ഇന്നലേയും ജനത്തിരക്കേറി. പുതിയ നോട്ടുകള്‍ വന്നതിന്റെ നാലാം ദിനത്തിലും കാഞ്ഞിരപ്പളളിയിലെ ബാങ്കുകളിലും എടിഎം കൗണ്ടറുകളിലും പോസ്റ്റ് ഓഫിസിലും വന്‍തിരക്കാണ് അനുഭവപ്പെട്ടത്.കാഞ്ഞിരപ്പള്ളിയിലെ വിവിധ ബാങ്കുകളിലെ എടിഎം കൗണ്ടറുകള്‍ എല്ലാം രാവിലെ തന്നെ പ്രവര്‍ത്തന സജ്ജമായെങ്കിലും തിരക്കു കാരണം ഉച്ചയ്ക്ക് മുമ്പു തന്നെ  നിശ്ചലമായി. പോസ്റ്റ് ഓഫിസിലെ സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇവിടെയും നോട്ടുകള്‍ മാറ്റിയെടുക്കാന്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ബാങ്കുകളില്‍  50, 100, 20, 10 തുടങ്ങിയ നോട്ടുകള്‍ ഇല്ലാതായതോടെ ജനം വലഞ്ഞു. 2000 രൂപയുടെ നോട്ടുകളാണ് കൂടുതലായും ഉണ്ടായിരുന്നത്. ചില്ലറയില്ലാത്തിനാല്‍ കടകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങാന്നുതിനുള്ള ബുദ്ധിമുട്ട് തുടരുകയമാണ്. പഴയ 500, 1000 രൂപയുടെ നോട്ടുകള്‍ കൊടുത്ത് പകരം 100 രുപയുടെ നോട്ടുകള്‍ വാങ്ങനെത്തിയവര്‍ക്ക് 2000 രൂപയുടെ നോട്ടുകള്‍ ലഭിച്ചത് വന്‍ തിരിച്ചടിയായി.സഹകരണ ബാങ്കുകളില്‍ നിക്ഷേപമുള്ളവര്‍ക്കു വെള്ളിയാഴ്ച മുതല്‍ 2000 രൂപ വരെ പിന്‍വലിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ആവശ്യത്തിനു പുതിയ നോട്ടുകള്‍ അച്ചടിച്ച് ബാങ്കുകളിലെത്തിക്കാതെ 500ന്റേയും 1000ന്റെയും നോട്ടുകള്‍ നിരോധിച്ച് അക്ഷരാര്‍ത്ഥത്തില്‍ ജനത്തെ വലിച്ചിരിക്കുകയാണ്. വിവാഹം, കല്യണം, ചികില്‍സ പോലുള്ള ആവശ്യങ്ങള്‍ക്ക് ബാങ്കില്‍ നിന്നു പണം പിന്‍വലിക്കാന്‍ കഴിയാതെ ജനം നെട്ടോട്ടമോടുകയാണ്. ബാങ്ക് തുറക്കുന്നതിനു മുമ്പേ നീണ്ട ക്യുവാണ് എല്ലാ ബാങ്കുകള്‍ക്ക് മുന്നിലും ഇന്നലെയും ഉണ്ടായിരുന്നത്.ഈരാറ്റുപേട്ട: മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാതെ 500, 1000 കറന്‍സികള്‍ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ജനദ്രോഹകരമാണന്ന് ഓള്‍ കേരള ലോട്ടറി ട്രേഡേഴ്‌സ് യൂനിയന്‍ (എഐടിയുസി) പൂഞ്ഞാര്‍ മണ്ഡലം കമ്മിറ്റി പറഞ്ഞു. ഇതിലൂടെ ജനജീവിതം സ്തംഭിപ്പിച്ചിരിക്കയാണെന്നും നടപടി ഉടന്‍ പിന്‍വലിക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. ബിജെപി, ആര്‍എസ്എസ് ഗൂഢാലോചനയാണ് നോട്ട് പിന്‍വലിച്ച നടപടിയെന്നും യോഗം കുറ്റപ്പെടുത്തി. പ്രസിഡ ന്റ് മുഹമ്മദലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എംജി ശേഖരന്‍ ഉദ്ഘാടനം ചെയ്തു. കെ സ് നൗഷാദ്, സിജോ പ്ലാത്തോട്ടം, ആലീസ്, ഇബ്രാഹിം സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക