|    Aug 16 Thu, 2018 1:41 am
FLASH NEWS

ജില്ലയില്‍ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും പടരുന്നു

Published : 30th June 2017 | Posted By: fsq

 

ചേളാരി: തേഞ്ഞിപ്പലം, ചേലേമ്പ്ര, പെരുവള്ളൂര്‍ പഞ്ചായത്തുകളില്‍ ഡെങ്കിപ്പനിയും മറ്റ് പകര്‍ച്ചവ്യാധികളും പടരുന്നു. ചേലേമ്പ്രയില്‍ ഡെങ്കിപ്പനിക്ക്പുറമെ മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ്എന്നിവയും ധാരാളമായി റിപോര്‍ട്ട് ചെയ്യുന്നുണ്ട്. ഡെങ്കിപ്പനി കൂടുതല്‍ റിപോര്‍ട്ട് ചെയ്തത് ചേലേമ്പ്രയിലാണ്. ജലജന്യരോഗങ്ങള്‍ പിടിപെട്ട് നൂറുകണക്കിന് പേരാണ് ദിനേന ചികില്‍സതേടുന്നത്. തേഞ്ഞിപ്പലത്ത് മൂന്ന്‌പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിതീകരിക്കുകയും ആറ്‌പേര്‍ക്ക് ലക്ഷണം കണ്ടെത്തുകയും ചെയ്തു. ഇതനുസരിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ വീടുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണവും നോട്ടീസ് വിതരണവും നടത്തി. ചേലേമ്പ്രയില്‍ രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്നും പൊതുശുചീകരണത്തില്‍ ജനപങ്കാളിത്തം ഉറപ്പ്‌വരുത്തുന്നതിന്നുമായി ഗ്രാമപ്പഞ്ചായത്തും പിഎച്ച്‌സിയും ചേര്‍ന്ന് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ആരോഗ്യ സന്ദേശജാഥനടത്തി. പൊയില്‍തൊടിയില്‍ പഞ്ചായത്ത്പ്രസിഡന്റ് സി രാജേഷ് ജാഥ ഉദ്ഘാടനം ചെയ്തു. വിവിധപ്രദേശങ്ങളില്‍ ബോധവല്‍ക്കരണത്തിന്‌ശേഷം ഇടിമുഴിക്കലില്‍ സമാപിച്ചു. പൊതുശുചീകരണം നടത്താനും, ഒന്ന്, രണ്ട്, മൂന്ന് തിയതികളില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള സ്‌ക്വാഡ് പ്രവര്‍ത്തനം ശക്തിപ്പെടുത്താനും തീരുമാനിച്ചു. പെരുവള്ളൂരില്‍ അഞ്ച്‌പേര്‍ക്ക് ഡെങ്കിപ്പനി റിപോര്‍ട്ട്‌ചെയ്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss