|    May 25 Thu, 2017 7:07 am
FLASH NEWS

ജില്ലയില്‍ ട്രാഫിക് ക്രമീകരണ സമിതികള്‍ സജീവമാക്കുന്നു

Published : 14th November 2015 | Posted By: SMR

കോട്ടയം: റോഡുകളിലെ സുരക്ഷ ഉറപ്പുവരുത്താന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നേതൃത്വം നല്‍കുന്ന സമിതികളുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ കലക്ടര്‍ ആര്‍ടിഒയ്ക്ക് നിര്‍ദേശം നല്‍കി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്/മുനിസിപ്പല്‍ ചെയര്‍മാന്‍ അധ്യക്ഷനായുളള സമിതികളുടെ യോഗം ഒരു മാസത്തിനകം വിളിച്ചു ചേര്‍ത്ത് അതത് ഇടങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ സംബന്ധിച്ച് സമിതിയുടെ നിര്‍ദേശങ്ങള്‍ ശേഖരിക്കും. ഈ നിര്‍ദേശങ്ങള്‍ കലക്ടര്‍ ചെയര്‍മാനുയുള്ള ജില്ലാ റോഡ് സുരക്ഷാ സമിതി പരിശോധിച്ച് നടപടിയെടുക്കും.
ഔദ്യോഗികാനുമതിയില്ലാതെ റോഡരികുകളില്‍ സ്ഥാപിച്ചിട്ടുളള ബോര്‍ഡുകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ ഉര്‍ജിതമാക്കാനും ഇന്നലെ കലക്ടറേറ്റില്‍ ചേര്‍ന്ന റോഡ് സുരക്ഷാസമിതി യോഗത്തില്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് 24ന് ജില്ലയിലെ മുന്‍സിപ്പല്‍ സെക്രട്ടറിമാരുടെയും ആര്‍ഡിഒമാരുടെയും യോഗം കലക്ടറുടെ അധ്യക്ഷതയില്‍ ചേരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day