|    Apr 26 Wed, 2017 12:01 am
FLASH NEWS

ജില്ലയില്‍ ട്രഷറികളില്‍ പണം വാങ്ങാനെത്തിയവര്‍ വലഞ്ഞു

Published : 2nd December 2016 | Posted By: SMR

പത്തനംതിട്ട: ജില്ലയില്‍ ട്രഷറിയില്‍ പണം വാങ്ങാനെത്തിയവര്‍ വലഞ്ഞു. രാവിലെ എട്ടുമുതല്‍ പത്തനംതിട്ട ട്രഷറിയില്‍ കാത്തു നിന്നവര്‍ക്ക് പണം ലഭിക്കാന്‍ തുടങ്ങിയത് പതിനൊന്നോടെയായിരുന്നു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സബ് ട്രഷറിയിലായിരുന്നു തിരക്ക്  ഏറെയും ഉണ്ടായിരുന്നത്. ഇവിടെ എട്ട്  ലക്ഷം രൂപമാത്രമായിരുന്നു  ഉണ്ടായിരുന്നത്. 50 ലക്ഷം രൂപയാണ്  ട്രഷറി അധികൃതര്‍  ചോദിച്ചിരുന്നത്.  എന്നാല്‍ എസ്  ബിഐയില്‍ നിന്നു പരമാവധി അഞ്ച് ലക്ഷം രൂപമാത്രണ് നല്‍കാന്‍ കഴിയുകയുള്ളുവെന്ന് ബാങ്ക്  അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആശങ്ക ഉയര്‍ന്നിരുന്നു. പിന്നീട് പത്ത്് ലക്ഷം രൂപ രാവിലെ എസ്ബിഐ ബാങ്കില്‍ നിന്ന് ലഭിച്ചു.ഒന്നരക്കോടി രൂപ പെന്‍ഷനു വേണ്ടുന്ന ഇവിടെ നിയന്ത്രണം ഉണ്ടെങ്കിലും ഒന്നേകാല്‍ കോടി രൂപ വേണമായിരുന്നു. മുന്നൂറോളം പേര്‍ എത്തിയതില്‍ 22 പേര്‍ക്കായിരുന്നു പരമാവധി തുകയായ 24,000 രൂപ നല്‍കാനുണ്ടായിരുന്നത്. അതു നല്‍കി. തുടര്‍ന്നും ഉച്ചവരെ വിതരണം ചെയ്തവര്‍ക്കെല്ലാം മുഴുവന്‍ തുകയും നല്‍കാനായി. ഉച്ചയക്ക് ശേഷം പണം നല്‍കുന്നതില്‍ നിയന്ത്രണം വരുത്തി.  അടൂര്‍ ട്രഷറിയില്‍ എത്തിയവര്‍ക്ക് നാലായിരം രൂപ വീതം മാത്രമാണ് പെന്‍ഷന്‍ നല്‍കാനായത്. പരമാവധി വിടുതല്‍ ചെയ്യാവുന്ന തുക 24,000 ആയി നിജപ്പെടുത്തിയിട്ടും ആകെ ഒന്നേക്കാല്‍ കോടി രൂപ വേണ്ട അടൂര്‍ സബ് ട്രഷറിയില്‍ എസ്ബിടിയില്‍ നിന്നു ലഭിച്ചത് 15 ലക്ഷം രൂപ മാത്രമാണ്.പത്തനംതിട്ട, തിരുവല്ല, മല്ലപ്പള്ളി, പന്തളം സബ് ട്രഷറികളില്‍ ആവശ്യമായ തുക ലഭ്യമായിരുന്നു. പന്തളത്ത് കംപ്യൂട്ടര്‍ ശ്യംഖല  തകരായത് പെന്‍ഷന്‍ വിതണം വൈകിപ്പിച്ചിരുന്നു. കോന്നിയില്‍ ഒരു കോടി രൂപ വേണ്ടിടത്ത് 50 ലക്ഷം രൂപ മാത്രമാണ് എസ്ബിടിയില്‍ നിന്നു കിട്ടിയത് ഇവിടെ  എത്തിയവര്‍ക്കെല്ലാം പെന്‍ഷന്‍ നല്‍കാനായി. മല്ലപ്പള്ളിയില്‍ 85 ലക്ഷം രൂപയാണ് വേണ്ടിയിരുന്നത്. കഴിഞ്ഞ മാസത്തെ മിച്ചം അടക്കം തുക വേണ്ടത്ര ഉണ്ടായിരുന്നതിനാല്‍ പണം വിതരണം ചെയ്യുന്നതില്‍ തടസ്സം ഉണ്ടായിരുന്നില്ല. ജില്ലാ ട്രഷറിയില്‍ നിന്ന്             ആകെ 220 പേര്‍ക്ക് പെന്‍ഷന്‍ നല്‍കി. മുഴുവന്‍ തകുകയും ആവശ്യപ്പെട്ട  56 പേര്‍ ചെക്ക് മടക്കിവാങ്ങി. ഇന്ന് 50 ലക്ഷം രൂപയെങ്കിലും ജില്ലാ ട്രഷറിയിക്ക് ലഭിച്ചാല്‍ മാത്രമേ തടസ്സം കൂടാതെ തുക വിതരണം ചെയ്യാന്‍ കഴിയുകയുള്ളു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day