|    Oct 20 Sat, 2018 11:40 am
FLASH NEWS

ജില്ലയില്‍ കോണ്‍ഗ്രസ് ഭാരവാഹികളെ പ്രഖ്യാപിച്ചു; കെ സി അബു തുടരും

Published : 21st December 2015 | Posted By: SMR

കോഴിക്കോട്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ ഭാരവാഹിപട്ടിക കെപിസിസി നേതൃത്വം പ്രഖ്യാപിച്ചു. ജില്ലാ കോണ്‍ഗ്രസ്സ് പുനസംഘടനാ സമിതി ശുപാര്‍ശ ചെയ്തവരെയാണ് ഡി സി സി ഭാരവാഹികളായി കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ നാമനിര്‍ദേശം ചെയ്തതെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. ആറ് വൈസ് പ്രസിഡന്റുമാരും ട്രഷററും 74 ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടുന്നതാണ് പുതിയ പട്ടിക. പരിചയ സമ്പത്തുള്ള വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പരിഗണന നല്‍കിയിട്ടുണ്ട്. ഐ എന്‍ ടി യു സി ഉള്‍പ്പെടെയുള്ള പോഷക സംഘടനകള്‍ക്കും പ്രാതിനിധ്യം ലഭിച്ചു. അതേസമയം, തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണക്കാരനായി വിമര്‍ശനം നേരിട്ട ഡിസിസി പ്രസിഡന്റ് കെ സി അബുവിനെ വീണ്ടും പ്രസിഡന്റാന്റിക്കയതില്‍ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കെ സി അബു പ്രസിഡന്റായ കമ്മിറ്റിയില്‍ പുതിയ വൈസ്പ്രസിഡന്റുമാരായി ഇ വി ഉസ്മാന്‍കോയ, അഡ്വ. ഇ നാരായണന്‍ നായര്‍, പാലക്കണ്ടി മൊയ്തീന്‍ അഹമ്മദ്, അന്നമ്മ മാത്യു, പി കെ ഹബീബ്, കെ സി ബാലകൃഷ്ണന്‍ എന്നിവരെയും ട്രഷററായി ഗണേശ് ബാബുവിനെയും നിയമിച്ചു. ജനറല്‍ സെക്രട്ടറിമാരായി കെ രാമചന്ദ്രന്‍മാസ്റ്റര്‍, എം കെ അബ്ദുള്‍സമദ്, എന്‍ പി ബാലന്‍മാസ്റ്റര്‍, ആവോലം രാധാകൃഷ്ണന്‍, പി പി കുഞ്ഞായിന്‍, ടി കെ രാജേന്ദ്രന്‍, ഫിലിപ്പ് പാമ്പാറ, ഇ എം ജയപ്രകാശ്, പ്രമോദ് കക്കട്ടില്‍, പി ശ്രീനിവാസന്‍, കെ പി കരുണന്‍, അഗസ്റ്റിന്‍ കാരക്കട, മഠത്തില്‍ നാണുമാസ്റ്റര്‍, പി എം അബ്ദു റഹ്മാന്‍, ദിനേശ് പെരുമണ്ണ, സത്യന്‍ കടിയങ്ങാട്, നിജേഷ് അരവിന്ദ്, രമേശ് നമ്പിയത്ത്, മുനീര്‍ ഇറവത്ത്, കെ കെ വിനോദ്, ഭരതന്‍ മാസ്റ്റര്‍, മുഹമ്മദ് ഹസ്സന്‍, സി ജെ ആന്റണി, എസ് കെ അബൂബക്കര്‍, മഠത്തില്‍ ശ്രീധരന്‍, തസ്‌വീര്‍ ഹസ്സന്‍, സുരേഷ് കിച്ചെമ്പ്ര, വിനോദ് പടനിലം, ഹേമലത വിശ്വനാഥ്, എം പി ജനാര്‍ദ്ദനന്‍, ടി കേളു, അഡ്വ. കെ വിജയന്‍, ടി വി സുധീര്‍കുമാര്‍, കെ പി നിഷാദ്, ഇ അശോകന്‍, ഇ വി വാസുമാസ്റ്റര്‍, മാക്കൂല്‍ കേളപ്പ ന്‍, ബാബു പൈക്കാട്ട്, യു കെ ്രപസീദ് കുമാര്‍, അഡ്വ. കെ പി നിധീഷ്, ചോലയ്ക്കല്‍ രാജേന്ദ്ര ന്‍, പി വി അബ്ദുള്‍ കബീര്‍, ബാബു ഒഞ്ചിയം, ഐഷക്കുട്ടി സു ല്‍ത്താന്‍, അബ്ദുള്‍ റഹ്മാന്‍ ഇടക്കുനി, അഡ്വ. എ ഇ മാത്യു, ശശിധരന്‍ കരിമ്പനപാലം, എ എം വിജയകുമാര്‍, കളരിയില്‍ രാധാകൃഷ്ണന്‍, യു പി ബാലക ൃഷ്ണന്‍, കെ മാധവി, എം സി സുധാമണി, കാവില്‍ രാധാകൃഷ്ണന്‍, സി രവീന്ദ്രന്‍, മുഹമ്മദ്‌കോയ, കെ എ. ഗംഗേഷ്, മോഹനന്‍ പാറക്കടവ്, പി സി ഹബീബ് തമ്പി, സന്തോഷ് തിക്കോടി, ജോര്‍ജ്ജ് കോച്ചേരി, വി പി ഭാസ്‌കരന്‍, കെ ടി ജയലക്ഷ്മി, സുനില്‍ മടപ്പള്ളി, ഇ എം ഗിരീഷ്‌കുമാര്‍, പി രാധാകൃഷ്ണന്‍, കള ത്തില്‍ പീതാംബരന്‍, വി സമീജ ്, കെ ജെ പോള്‍, ഷെറിന്‍ ബാബ ു, പി വി ബിനീഷ് കുമാര്‍, ഐ പ ി രാജേഷ്, ചെരണ്ടത്തൂര്‍ ശ്രീധര ന്‍ മാസ്റ്റര്‍, സി വി കുഞ്ഞികൃഷ്ണന്‍, പി കുഞ്ഞിമൊയ്തീന്‍ തുടങ്ങിയവരാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss