|    Jul 21 Sat, 2018 7:41 am
FLASH NEWS

ജില്ലയില്‍ കിടത്തിച്ചികില്‍സയുള്ള ഇഎസ്‌ഐ ആശുപത്രി: മന്ത്രി

Published : 19th September 2017 | Posted By: fsq

 

പത്തനംതിട്ട: സ്ഥലം ലഭ്യമാക്കിയാല്‍ ഉടന്‍തന്നെ പത്തനംതിട്ടയിലും കിടത്തിചികില്‍സാ സൗകര്യമുള്ള ഇ എസ്‌ഐ ആശുപത്രി യാഥാര്‍ഥ്യമാവുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. പത്തനംതിട്ട ഇ എസ് ഐ ഡിസ്പന്‍സറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മുപ്പത് കിടക്കകളുള്ള ആശുപത്രിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനായി ഇഎസ്‌ഐ മാര്‍ഗനിര്‍ദേശം അനുസരിച്ച് അഞ്ച് ഏക്കര്‍ സ്ഥലം ആവശ്യമാണ്. ഈ സ്ഥലം ലഭ്യമാക്കുന്നതിന് നഗരസഭയും മറ്റ് തദ്ദേശ സ്ഥാപനങ്ങളും മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയിലെ നാലാമത്തെ ഇഎസ്‌ഐ ഡിസ്‌പെന്‍സറിയാണ് അഴൂരില്‍ ആരംഭിച്ചത്. ജില്ലയിലെ അഞ്ചാമത്തെ ഡിസ്പന്‍സറി റാന്നിയില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായും മന്ത്രി പറഞ്ഞു. വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ്, വാര്‍ഡ് കൗണ്‍സിലര്‍ സസ്യ സജീവ്, ഇഎസ്‌ഐ കോര്‍പറേഷന്‍ സെന്‍ട്രല്‍ ബോര്‍ഡ് അംഗം വി രാധാകൃഷ്ണന്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എ പി ഉദയഭാനു, കെ സി രാജഗോപാല്‍ എക്‌സ് എംഎല്‍എ, പി ജെ അജയകുമാര്‍, എ ശംസുദീന്‍, ജി സതീഷ് കുമാര്‍, റീജ്യനല്‍ ഡയറക്ടര്‍ ടി എം ജോസഫ്, ഡോ. ഒ ദേവദാസ്, ഡോ. അജിത, ഡോ. എ എ ഷീല സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss