|    Jul 23 Mon, 2018 12:59 pm
FLASH NEWS

ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പെയ്തത് റെക്കോഡ് മഴ

Published : 19th September 2017 | Posted By: fsq

 

മാനന്തവാടി: കര്‍ക്കടകത്തിലും ചിങ്ങത്തിലും പെയ്തിറങ്ങാതെ മാറി നിന്ന മണ്‍സൂണിലെ മഴമേഘങ്ങള്‍ കന്നി പിറന്നതോടെ പെയ്തിറങ്ങിയത് ഈ വര്‍ഷത്തെ റെക്കോഡ് അളവില്‍. മുന്‍വര്‍ഷം ജില്ലയില്‍ കാലവര്‍ഷത്തില്‍ പെയ്ത മഴയുടെ അളവില്‍ 59 ശമാനം കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഈ വര്‍ഷം സപ്തംബര്‍ 13 ന് അവസാനിച്ച ആഴ്ചയില്‍ 47 ശതമാനമായിരുന്നു കുറവുണ്ടായിരുന്നത്. എന്നാല്‍ ശനിയാഴ്ച രാവിലെ മുതല്‍ തിങ്കളാഴ്ച രാവിലെ വരെ ജില്ലയില്‍ പെയ്തത് മൂന്നാഴ്ചയിലായി പെയ്യേണ്ടിയിരുന്ന മഴയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏറ്റവും അധികം മഴ ലഭിച്ചത് വൈത്തരിയിലാണ്. രണ്ട് ദിവസങ്ങളിലായി 163 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്. മാനന്തവാടിയില്‍ 154.6 മില്ലിമീറ്ററും ബത്തേരി കുപ്പാടിയില്‍ 127.4 മില്ലിമീറ്ററും അമ്പലവയലില്‍ 104.2 മില്ലീ മീറ്ററും മഴയാണ് പെയ്തത്.ജില്ലയില്‍ മണ്‍സൂണ്‍ കാലമായ ജൂണ്‍ ഒന്ന് മുതല്‍ കഴിഞ്ഞ വാരം വരെ ലഭിക്കേണ്ടിയിരുന്ന മഴ 2507.2 മി. മീറ്ററാണ്.ഇതില്‍ 1337 മി.മീറ്റര്‍ മാത്രമാണ് ലഭിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലുണ്ടായ മഴയുടെ അളവ് കൂടി കൂട്ടുകയും ഈ മാസം 21 വരെ തുടരുമെന്ന് പറയപ്പെടുന്ന ശക്തമായ മഴയുടെ തോത് ലഭിക്കുകയും ചെയ്താല്‍ ജില്ലയിലെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മഴക്കുറവിന്റെ അളവ് ഇനിയും കുറഞ്ഞേക്കാം. എന്നാല്‍ മൂന്ന് ദിവസങ്ങളിലായി ശക്തമായ മഴ ലഭിച്ചിട്ടും ബാണാസുര ഡാം റിസര്‍വ്വൊയര്‍ നിറഞ്ഞിട്ടില്ല.അഞ്ച് ദിവസം മുമ്പ് കക്കയത്തേക്ക് വൈദ്യുതി ഉല്‍പ്പാദനത്തിനായി വെള്ളം ടണല്‍ വഴി തുറന്നു വിട്ടിരുന്നെങ്കിലും കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴ ലഭിച്ചതോടെ ഇന്നലെ രാവിലെ മുതല്‍ വെള്ളം നല്‍കുന്നത് നിര്‍ത്തി വെച്ചിരിക്കുകയാണ്.775.6 മീറ്റര്‍ ഉയരത്തില്‍ സംഭരണ ശേഷിയുള്ള ഡാമിന്റെ റിസര്‍വ്വൊയറില്‍ ഇന്നലെ വൈകുന്നേരം വരെ 773.5 മീറ്റര്‍ ഉയരത്തിലാണ് വെള്ളം നിറഞ്ഞത്.റിസര്‍വ്വൊയറിന്റെ മുകള്‍ ഭാഗംപരന്നു കിടക്കുന്നതിനാല്‍ ബാക്കിയുള്ള രണ്ട് മീറ്റര്‍ നിറയാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യതയില്ലെന്നാണ് പറയപ്പെടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss