|    Dec 15 Sat, 2018 4:51 pm
FLASH NEWS

ജില്ലയില്‍ കനത്ത മഴ തുടരുന്നു; കണ്‍ട്രോള്‍ റൂം തുറന്നു

Published : 11th June 2018 | Posted By: kasim kzm

കല്‍പ്പറ്റ: ജില്ലയില്‍ കാലവര്‍ഷം കനത്തു. ശക്തമായ മഴയില്‍ നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു. മഴക്കാല കെടുതികള്‍ നേരിടാനായി കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുടങ്ങി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ 86.97 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ശക്തമായ മഴയില്‍ പുഴകള്‍ കരകവിയാന്‍ തുടങ്ങിയതോടെ പുഴ പുറമ്പോക്കുകളില്‍ താമസിക്കുന്നവര്‍ ഭീതിയിലായി.
തരിയോട് കാവുംമന്ദം പൊയില്‍ കോളനിയിലെ വീടുകള്‍ വെള്ളത്തിലായി.
തരിയോട് കാവും മന്ദംപൊയില്‍ കോളനിയില്‍ വെള്ളം കയറി. ഇന്നലെ രാത്രിയോടെ 20ഓളം കുടുംബങ്ങള്‍ വീട് വിട്ട് അഭയകേന്ദ്രങ്ങളിലേക്ക് മാറിത്താമസിച്ചിട്ടുണ്ട്.
തരിയോട് എട്ടാംമൈലിലെ ചെകുത്താന്‍ തോട്ടില്‍ നിന്നുല്‍ഭവിക്കുന്ന തോടാണ് പൊക്കന്‍തോട് എന്ന പേരില്‍ പ്രദേശത്ത് കൂടി ഒഴുകുന്നത്. തോടിന്റെ ഇരുകരകളും ഇടിഞ്ഞ് മാറിയതാണ് വെള്ളം പരന്നൊഴുകാനിടയാക്കുന്നത്. 100 മീറ്ററോളം തോട് സംരക്ഷണഭിത്തി കെട്ടിയാല്‍ കുടുംബങ്ങളുടെ ദുരിതത്തിനറുതിയാവും. കണ്‍ട്രോള്‍ റൂം നമ്പര്‍: ഫോണ്‍: 9207985027.
ടോള്‍ഫ്രീ നമ്പറായ 1077നും 04936 204151 എന്ന നമ്പറിനും പുറമെയാണ് മൊബൈല്‍ നമ്പര്‍ കൂടി ഏര്‍പ്പെടുത്തിയിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss