|    Oct 21 Sun, 2018 8:16 pm
FLASH NEWS

ജില്ലയില്‍ കനത്ത മഴ : താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

Published : 18th September 2017 | Posted By: fsq

 

പത്തനംതിട്ട: തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷം ശക്്തമായതിനെ തുടര്‍ന്ന് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. മഴയില്‍ ഏനാത്ത് വില്ലേജില്‍ ഒരു വീട് പൂര്‍ണമായും നിലംപൊത്തി. മെഴുവേലി, പത്തനംതിട്ട വലഞ്ചുഴി എന്നിവിടങ്ങളില്‍ ഓരോ വീടുകള്‍ക്ക് ഭാഗികമായി നാശം നേരിട്ടു. കലഞ്ഞൂരില്‍ നാലു വീടുകളിലും വെണ്ണിക്കുളത്ത് ഒരു വീട്ടിലും വെള്ളം കയറി. ഇവര്‍ക്ക് സുരക്ഷിത സൗകര്യം ഒരുക്കിയിട്ടുണ്ടന്ന് ദുരന്ത നിവാരണം ഡെപ്യൂട്ടി കലക്ടര്‍ പി ടി ഏബ്രഹാം അറിയിച്ചു. ചെന്നീര്‍ക്കര പ്രക്കാനം കൊച്ചുകാട്ടില്‍ തങ്കച്ചന്റെ വീടിന്റെ സംരക്ഷണ ഭിത്തി  തകര്‍ന്ന് വല്ലവട്ടം ഇരന്നക്കുഴിക്കല്‍ റോഡില്‍ വീണു. ഇന്നലെ പുലര്‍ച്ചെ മുന്നോടെയാണ് സംഭവം. ഇതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. തിരുവല്ല: കഴിഞ്ഞ മൂന്ന് ദിവസമായി അനുഭവപ്പെടുന്ന കനത്ത മഴയെ തുടര്‍ന്ന് അപ്പര്‍കുട്ടനാട് മേഖലയില്‍ വെള്ളപ്പൊക്ക ഭീഷണി. താലൂക്കിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളായ നിരണം, നെടുമ്പ്രം, പെരിങ്ങര, കടപ്ര പഞ്ചായത്തുകളാണ് വെള്ളപ്പൊക്ക ഭീഷണിയിലായിട്ടുള്ളത്. പമ്പ, മണിമല നദികളിലെ ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശമായ അപ്പര്‍കുട്ടനാട് മേഖല വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. തോടുകള്‍ കവിഞ്ഞ് ഗ്രാമീണ റോഡുകളും വെള്ളം കയറിയ അവസ്ഥയിലായി. മഴ തുടര്‍ന്നാല്‍ കാര്‍ഷിക മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ വസിക്കുന്ന വീടുകള്‍ താമസിയാതെ വെള്ളത്തിലാവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss