|    Aug 20 Mon, 2018 1:01 pm
FLASH NEWS

ജില്ലയില്‍ കനത്ത മഴ : ഒരാള്‍ മരിച്ചു; 12 വീടുകള്‍ തകര്‍ന്നു

Published : 13th June 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: ജില്ലയില്‍ മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയില്‍ പരക്കെ നാഷം, ഒരാള്‍ മരിച്ചു. 12 വീടുകള്‍ തകര്‍ന്നു. അജാനൂര്‍ കടപ്പുറത്തെ നിരവധി വീടുകള്‍ വെള്ളത്തിലാണ്. തൈക്കടപ്പുറം സ്വദേശി ലക്ഷമണന്റെ മകന്‍ ബാബു (35) ആണ് ഇന്നലെ ചൂണ്ടയിടാന്‍ പോയപ്പോള്‍ മരിച്ചത്. ഹൊസ്ദുര്‍ഗ് താലൂക്കില്‍ 12 വീടുകള്‍ തകര്‍ന്നു. നിരവധി വീടുകള്‍ വെള്ളത്തിലായി. അജാനൂര്‍ പഞ്ചായത്തിന്റെ തീരദേശത്താണ് വന്‍തോതില്‍ വീടുകള്‍ വെള്ളത്തിലായത്. കൊളവയല്‍, പൊയ്യക്കര ഭാഗങ്ങളില്‍ വന്‍തോതില്‍ വെള്ളം കയറി്. ചിത്താരി അഴിമുഖത്ത് ഇന്നലെ രാവിലെ അമ്പതോളം വരുന്ന യുവാക്കള്‍ അഴിമുഖത്തെ ബണ്ട് പൊട്ടിച്ച് വെള്ളം പുഴയിലേക്ക് ഒഴുക്കി വിടുകയായിരുന്നു. വിവിധ പഞ്ചായത്തുകളിലായാണ് ഒരു ഡസനോളം വീടുകള്‍ തകര്‍ന്നത്. പനയാലിലെ ദിനേശന്‍, ചിത്താരി കണ്ണോത്ത് താമസിക്കുന്ന പക്കീരന്‍, ചെറുവത്തൂരിലെ മാമുനി കണ്ണന്‍, പുല്ലൂരിലെ കുഞ്ഞിരാമന്‍, ക്ലായിക്കോട് കല്യാണി എന്നിവരുടെ വീടുകളാണ് തകര്‍ന്നിരിക്കുന്നത്. ഇന്നലെ പകല്‍നേരത്ത് മഴ അല്‍പം കുറവായതിനാലാണ് വെള്ളം ഇറങ്ങിയത്. അതേസമയം കടല്‍ പ്രക്ഷുബ്ദമാണ്. അതുകൊണ്ട് തന്നെ കടലാക്രമണഭീഷണിയിലാണ് തീരദേശവാസികള്‍. ചിത്താരി പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് അജാനൂര്‍ കടപ്പുറത്തടക്കം വീടുകള്‍ വെള്ളത്തിലായി. ചിത്താരി പുഴയിലെ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്നുണ്ടായ വെള്ളത്തിലാണ് വീടുകളിലെക്ക് വെള്ളം കയറിയത്. നാട്ടുകാര്‍ക്ക് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടായതിനെ തുടര്‍ന്ന് തോണിയെ പോലും ഉപയോഗിക്കെണ്ട അവസ്ഥയുമുണ്ടായിട്ടുണ്ട്. കാസര്‍കോട്്: ജില്ലയില്‍ കാലവര്‍ഷം ശക്തമായി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്. പുഴകളിലും തോടുകളിലും ജലവിതാനം ഉയര്‍ന്നിട്ടുണ്ട്. കൃഷി, വനം, പൊതുമരാമത്ത് വകുപ്പുകള്‍ക്ക് വേറേയും നാശനഷ്ടമുണ്ട്. നാശനഷ്ടങ്ങള്‍ കണക്കാക്കിവരുന്നതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കാറ്റില്‍ കസബ കടപ്പുറത്ത് രണ്ട് വീട്ടകള്‍ തകര്‍ന്നു. കസബ കടപ്പുറം അടുക്കത്ത്ബയലിലെ സുഗുണന്‍, ഭാനുമതി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. മരങ്ങള്‍ കടപുഴകിവീണ് വൈദ്യുതി ബന്ധവും താറുമാറായി. പല സ്ഥലങ്ങളില്‍ ഇന്നലെ ഉച്ചയോടെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. കടലില്‍ ശക്തമായ കാറ്റടിക്കുന്നതിനാല്‍ കടലാക്രമണ ഭീഷണിയിലാണ് പരിസരവാസികള്‍. ബദിയടുക്ക: ശക്തമായ കാറ്റിലും മഴയിലും മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. മണ്ണിടിഞ്ഞ് വീണ് കിണര്‍ താഴ്ന്നു. കാര്‍ഷിക വിളകള്‍ നശിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ ആഞ്ഞടിച്ച ചുഴലിക്കാറ്റ് നീര്‍ച്ചാലിന് സമീപം ഏണിയര്‍പ്പിലെ കൃഷ്ണന്റെ ഭാര്യ സുശീലയുടെ ഓട് മേഞ്ഞ വീട് ഭാഗികമായി തകര്‍ന്നു. വീടിനോട് ചേര്‍ന്നുള്ള ശൗചാലയം പൂര്‍ണ്ണമായും നിലം പൊത്തി. നൂറ് മീറ്റര്‍ അകലെയുള്ള കുമാരന്റെ വീടിന്റെ മേല്‍കൂര ഭാഗികമായി തകര്‍ന്നു. ബിര്‍മ്മിനടുക്കയിലെ അബ്ദുല്‍ ഖാദറിന്റെ മകള്‍ മൈമുനയുടെ വീടിന് കേടുപാട് പറ്റി. ചിമ്മിനിയടുക്കയിലെ ആദംകുഞ്ഞിയുടെ വെറ്റില കൃഷിയും വാഴകളും പൂര്‍ണ്ണമായി നശിച്ചു. ബദിയടുക്കക്ക് സമീപം മൂക്കംപാറയില്‍ ഓവുചാലിന്റെ പര്‍ശ്വഭിത്തി തകര്‍ന്ന് സമീപത്തെ ആറോളം വീടുകളില്‍ വെള്ളം കയറി. ബദിയടുക്ക ചെന്നാര്‍ക്കട്ടയിലെ ഉപേന്ദ്രയുടെ വീടിനോട് ചേര്‍ന്ന ശൗചാലയത്തിന്റെ സ്ലാബ് തകര്‍ന്നു. കന്യപ്പാടിക്ക് സമീപം തലപ്പനാജെയിലെ നാരായണ നായക്കിന്റെ വീടിനോട് ചേര്‍ന്ന് കിടക്കുന്ന കിണര്‍ മണ്ണിടിഞ്ഞ് താഴ്ന്നു. മോട്ടര്‍ മണ്ണിനടിയിലായി. ബേളയ്ക്ക് സമീപം ചിമ്മിനിയടുക്കയിലെ മുഹമ്മദിന്റെ വീടിന്റെ ചുറ്റു മതില്‍ തകര്‍ന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss